ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് നാളെ തുടക്കമാവും
കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് നാളെ വൈകിട്ട് ആറിന് എറണാകുളം മറൈന്‍ഡ്രൈവില്‍ പതാക ഉയരുന്നതോടെ തുടക്കമാകും. പ്രതിനിധി സമ്മേളന വേദിയായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പൊതുസമ്മേളന വേദിയായ മറൈന്‍ ഡ്രൈവിലും വിപുലമായ കലാസാംസ്കാരിക പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ വൈകീട്ട് 6.30 മുതല്‍ കാലടി സംസ്കൃത സര്‍വകലാശാലയിലെ നൃത്ത വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. രണ്ടിന് വൈകീട്ട് 6.30 മുതല്‍ മാവൂര്‍ വിജയനും സംഘവും അവതരിപ്പിക്കുന്ന നാടകവും ഏഴ് മണിക്ക് പ്രശസ്ത സംഗീതജ്ഞന് ചാള്‍സ് ആന്റണിയുടെ കലാവിരുന്നുമുണ്ടാകും.
മൂന്നിന് വൈകീട്ട് 6.30 മുതല്‍ കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പകയും ഞെരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഹരിഗോവിന്ദ ഗീതവും അരങ്ങേറും.
നാലിന് വൈകീട്ട് 6.30 മുതല്‍ കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. പൊതുസമ്മേളന ദിവസമായ അഞ്ചിന് ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ ഉച്ചതിരിഞ്ഞ് 2.20 മുതല്‍ പ്രശസ്ത സംഗീത ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
സമ്മേളനത്തിന്റെ തീം സോംഗ് എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലുമാണ്. തീംസോംഗിന് ചലചിത്ര സംവിധായകന് ആഷിക് അബു ഒരുക്കിയ ദൃശ്യാവിഷ്കാരം ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."