HOME
DETAILS

മഴ; പൈനാപ്പിള്‍ കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍

  
backup
May 27, 2016 | 8:26 PM

%e0%b4%ae%e0%b4%b4-%e0%b4%aa%e0%b5%88%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81

ബാസിത് ഹസന്‍

തൊടുപുഴ: പ്രധാന ഉല്‍പാദന കേന്ദ്രങ്ങളില്‍ ഒരാഴ്ചയായി തിമിര്‍ത്തുപെയ്യുന്ന മഴമൂലം പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പൈനാപ്പിള്‍ വെട്ടിയെടുക്കുന്നതിനോ കയറ്റുന്നതിനോ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. മഴ തുടങ്ങിയതോടെ വിലയിടിഞ്ഞതും കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. 42 രൂപയോളം ലഭിച്ചിരുന്ന പൈനാപ്പിള്‍ വില മഴ തുടങ്ങിയതോടെ 27 രൂപയിലെത്തി. മാമ്പഴത്തിന്റെ സീസണായതോടെ പൈനാപ്പിളിനു ഡിമാന്റ് കുറഞ്ഞതും വിലയിടിവിനു കാരണമായിട്ടുണ്ട്. റമദാന്‍ സീസണിലാണ് പൈനാപ്പിളിന് ഡിമാന്‍ഡ് കൂടുതല്‍. ഈ സീസണ്‍ ആരംഭിക്കാന്‍ ഇനി 12 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ ഇക്കാലത്ത് പൈനാപ്പിള്‍ വിളവെടുക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. വില വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ പല തോട്ടങ്ങളിലും വിളവെടുപ്പ് നടത്താതിരിക്കുകയാണ് .
ദിനംപ്രതി ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചുവരുന്നതിനിടെയാണു വിലയിടിവുണ്ടായിരിക്കുന്നത്. ഉല്‍പ്പാദനച്ചെലവിനു ആനുപാതികമായി വില ലഭിക്കാതായതോടെ നിരവധി കര്‍ഷകര്‍ കൃഷിയില്‍നിന്നും പിന്‍മാറുന്ന സ്ഥിതിയാണുള്ളത്. തൊഴിലാളികളുടെ ദൗര്‍ലഭ്യം പൈനാപ്പിള്‍ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്്. പുരുഷ തൊഴിലാളികള്‍ക്കു 700 രൂപയാണ് മിനിമം കൂലി. സ്ത്രീകള്‍ക്ക് 600 രൂപ നല്‍കണം. തൊഴിലാളികള്‍ക്കു ക്ഷാമം നേരിടുന്നതുമൂലം അന്യസംസ്ഥാന തൊഴിലാളികളെയാണ് പലരും ആശ്രയിക്കുന്നത്. വളത്തിനു വില വര്‍ധിച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായിട്ടുണ്ട്്.
നേരത്തെ കോഴിവളം ചെറുകിട കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിച്ചിരുന്നെങ്കിലും രോഗബാധ ഭയന്നു ഇതു ഉപേക്ഷിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിനൊപ്പം പൈനാപ്പിള്‍കൃഷിക്കു ഉപയോഗിക്കുന്ന കളനാശിനികള്‍ക്കും നിരോധനം വന്നു. വിളവെടുപ്പു പൂര്‍ത്തിയാക്കിയശേഷം പൈനാപ്പിള്‍ തൈകള്‍ നശിപ്പിച്ചുകളയുന്നതിനു ഇത്തരം കീടനാശിനികള്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍, കീടനാശിനി നിരോധനത്തോടെ ഇത് നശിപ്പിക്കുന്നതിനു കഴിയാത്ത സ്ഥിതിയാണ്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം പൈനാപ്പിള്‍ കൃഷി വ്യാപകമായതും മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള പൈനാപ്പിളിന്റെ ഡിമാന്റ് കുറയാന്‍ ഇടയാക്കി.
മുംബൈ, ചെന്നൈ, ബംഗളൂരു, ഗോവ, അഹമ്മദാബാദ്, പൂനെ, ഡല്‍ഹി തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കായിരുന്നു ഇവിടെനിന്നുള്ള പൈനാപ്പിള്‍ കൂടുതലായി കയറ്റിഅയച്ചിരുന്നത്. ഈ മാര്‍ക്കറ്റുകളിലും പൈനാപ്പിളിനു വില ഇടിഞ്ഞിരിക്കുകയാണ്. ആദായകരമായ കൃഷി എന്ന നിലയ്ക്കാണ് പൈനാപ്പിള്‍ കൃഷി കര്‍ഷകര്‍ ആരംഭിച്ചത്. പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിനു നടപടി സ്വീകരിച്ചില്ലെങ്കില്‍ നൂറുകണക്കിനു കര്‍ഷകരുടെ ജീവിതം ദുരിതമായിത്തീരും. സംസ്ഥാനത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റാണ് എറണാകുളം ജില്ലയിലെ വാഴക്കുളം. കൃഷിക്കാര്‍ തന്നെയാണ് ഇവിടുത്തെ കച്ചവടക്കാരും എന്നതാണ് പ്രത്യേകത. പൈനാപ്പിള്‍ വിലയിടിവുമൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  11 days ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  11 days ago
No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  11 days ago
No Image

കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Kerala
  •  11 days ago
No Image

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

Kerala
  •  11 days ago
No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  11 days ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  11 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  11 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  11 days ago