പൊതുവിദ്യാലയങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത ശക്തിപ്പെടേണ്ടതുണ്ടെന്ന്
പട്ടാമ്പി: പൊതുവിദ്യാലയങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പട്ടാമ്പി ഗവ.സംസ്കൃത കോളജില്‍ നടന്ന അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചനീചത്വങ്ങളില്ലാത്ത ക്രിയാത്മക വിദ്യാര്‍ഥി സമൂഹമാണിന്ന് വളര്‍ന്ന് വരേണ്ടതെന്നും മുഖ്യമന്ത്രി സംസാരത്തില്‍ കൂട്ടിചേര്‍ത്തു.
മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. കോളജില്‍ എം.എസി സുവോളജി കോഴ്സ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉന്നതവിജയികളെ അനുമോദിക്കല്‍ ചടങ്ങ് എം.ബി രാജേഷ് എം.പി നിര്‍വഹിച്ചു. പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ ദിലീപ്ലാല് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍.സി.സി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് മുഖ്യമന്ത്രിക്ക് വരവേല്പ് നല്‍കിയത്. നഗരസഭാ ചെയര്മാന് കെ.പി വാപ്പുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുകുട്ടി എടത്തോള്‍, ടി.കെ നാരായണദാസ്, സി.പി മുഹമ്മദ്, കലക്ടര്‍ പി മേരികുട്ടി, കൗണ്‍സിലര്‍ ടി.കെ റുഖിയ, എന്‍.പി വിനയകുമാര്‍, അഡ്വ. പി മനോജ്, സി.എ.എം.എ കരീം, പി.എം വാസുദേവന്‍, പുന്നൂസ് ജേക്കബ്, പ്രൊഫ. അനിതകുമാരി, കെ.പി അബ്ദുറഹ്മാന്, കെ.കെ ബഷീറലി, എം.പി രഘുനാഥന്, പി.കെ പ്രസന്ന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."