ചാവക്കാട്, പെരുമ്പാവൂര്‍ അഡ്രസ് ഔട്ട്ലെറ്റുകള് ഉദ്ഘാടനം ചെയ്തു
കൊച്ചി: പുരുഷ വസ്ത്ര ലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ ചാവക്കാട്ടെയും പെരുമ്പാവൂരിലെയും ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം ബോളിവുഡ് ആക്ടര്‍ സുനില്‍ ഷെട്ടി നിര്‍വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. ചാവക്കാട് നഗരസഭ ചെയര്മാന് അക്ബര്‍ മാനേജിങ് ഡയറക്ടര്‍ ഷംസുദ്ദീന് നെല്ലറ, അബ്ദുല്‍ നാസര്‍, മുഹമ്മദ് ഷഹീര്‍, മുഹമ്മദ് നിയാസ് ഇ.പി ഷമീര്‍, നിയാസ് പെരുമ്പാവൂര്‍, ആസാദ് , ജലീല്‍, ഇര്ഫാന് എന്നിവര്‍ സംബന്ധിച്ചു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസിന്റെ നാല്പത്തി ഒന്നാമത്തെ ഷോറും രാവിലെ 11ന് ചാവക്കാട്ടും നാല്പത്തി രണ്ടാമത്തെ ഷോറൂം വൈകിട്ട് നാലിന് പെരുമ്പാവൂരുമാണ് ആരംഭിച്ചത്.
മാറുന്ന കാലത്തെ വസ്ത്ര സങ്കല്പങ്ങള് അനുസരിച്ച് ഏറ്റവും മികച്ച ഡിസൈനില്‍ ഗുണനിലവാരം, വിശ്വാസം തുടങ്ങിയ വാണിജ്യ രംഗത്തെ മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുക എന്നതാണ് അഡ്രസ് വിപണന ലോകത്ത് ലക്ഷ്യംവക്കുന്നതെന്നും അഡ്രസ് അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ഷംസുദ്ദീന് നെല്ലറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."