സാമ്പത്തിക സര്‍വേ യാഥാര്‍ഥ്യം അംഗീകരിക്കാതെ: മന്ത്രി ഐസക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാതെയുള്ളതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നോട്ടു റദ്ദാക്കലിന്റെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കുനേരെ സര്‍വേ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016-17ല്‍ ദേശീയ വരുമാന വളര്‍ച്ച 7.1 ശതമാനം ആയിരിക്കുമെന്ന മതിപ്പു കണക്കാണ് അതിലുള്ളത്. ഇത് കേന്ദ്ര സ്ഥിതിവിവരക്കണക്കു സംഘടന (എന്‍.എസ്.ഒ) ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലേക്കു തയാറാക്കിയ മതിപ്പു കണക്കാണ്. നോട്ടു റദ്ദാക്കലിനു മുന്‍പുതന്നെ 7.6 ശതമാനത്തില്‍നിന്ന് 7.1 ശതമാനത്തിലേക്ക് വളര്‍ച്ചാനിരക്കു കുറയുകയാണെങ്കില്‍ ഒക്ടോബര്‍- മാര്‍ച്ച് കാലയളവില്‍ ഈ വളര്‍ച്ച എന്തായിരിക്കുമെന്ന് ഊഹക്കണക്കുപോലും വച്ചിട്ടില്ല. അടുത്തവര്‍ഷം പണലഭ്യത സാധാരണനിലയില്‍ ആകുന്നതോടെ സാമ്പത്തിക വളര്‍ച്ച 6.75 , 7.5 ശതമാനമായി ഉയരും എന്നു വാദിക്കാനാണിത്.
പണലഭ്യത സാധാരണഗതിയില്‍ ആകുമ്പോഴും സാമ്പത്തിക വളര്‍ച്ച 6.75 ശതമാനമായി താഴ്ന്നിരിക്കാനുള്ള സാധ്യത ഉണ്ടെങ്കില്‍ 2016- 17ലെ സാമ്പത്തികവളര്‍ച്ച ആറു ശതമാനമോ അതില്‍ താഴെയോ ആയിരിക്കുമെന്നു അംഗീകരിക്കലാണിത്. ഈ നിഗമനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കണക്കുകള്‍ ലഭ്യമാണ്. ദേശീയ സ്ഥിര മൂലധന സ്വരൂപണ നിരക്ക് 2011- 12ല്‍ 34.3 ശതമാനമായിരുന്നത് 2015- 16ല്‍ 31.2 ശതമാനമായി കുറഞ്ഞു. സി.എസ്.ഒയുടെ കണക്കുപ്രകാരം ഇതു വീണ്ടും 29.1 ശതമാനമായി കുറയാനാണു സാധ്യത.
നോട്ടു റദ്ദാക്കലിനു മുന്‍പുള്ള മൂന്നു പാദങ്ങളില്‍ ശരാശരി 3.4 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപങ്ങളുടെ കരാറുകളാണ് ഉണ്ടായതെങ്കില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അത് 1.3 ലക്ഷം കോടി രൂപയായി താഴ്ന്നു. ബാങ്കു വായ്പയാണെങ്കില്‍ 2012- 13ല്‍ 17.8 ശതമാനമാണ് വളര്‍ന്നത്. 2015- 16 ആയപ്പോഴേക്ക് ഇത് 10.5 ശതമാനമായി താണു. നോട്ടു റദ്ദാക്കലിന്റെ ഫലമായി ഇത് അഞ്ചു ശതമാനത്തില്‍ താഴെയാകും എന്നാണു കണക്കാക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കയാണ്. 2016- 17ല്‍ കയറ്റുമതി 1.2 ശതമാനം വീണ്ടും കുറയും എന്നാണു കണക്ക്. ഇവയൊക്കെ സൂചിപ്പിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ സാമ്പത്തികത്തകര്‍ച്ചയെയാണ്.
ഈ യാഥാര്‍ഥ്യം അംഗീകരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ബജറ്റില്‍ തയാറാകുമോ എന്നു കാത്തിരുന്നു കാണാം.
2016- 17ലെ സാമ്പത്തിക അവലോകനത്തിന്റെ ഏറ്റവും പുതുമയേറിയതും വിശദവുമായ ഭാഗം യൂനിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീമിനെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ പാവങ്ങള്‍ക്കെല്ലാം ജീവിതത്തിനുവേണ്ട ഏറ്റവും കുറഞ്ഞ തുക സര്‍ക്കാര്‍ അവരുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കാനാണു സ്‌കീം ലക്ഷ്യമിടുന്നത്.
കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ളതാണെങ്കിലും നിലവിലുള്ള റേഷന്‍, തൊഴിലുറപ്പുപദ്ധതി, പെന്‍ഷന്‍ പദ്ധതികള്‍, മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ അവസാനിപ്പിച്ച് അവയ്ക്കു പകരമായി പണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ തുകയുടെ പേരില്‍ നിലവിലുള്ള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളെല്ലാം അവസാനിപ്പിക്കാനുള്ള കുതന്ത്രമാണ്. ഇതു ജനദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."