സബ്‌സിഡി ലഭ്യമാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ദലിത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
=തൊടുപുഴ: പട്ടികജാതി -വര്‍ഗ വികസന വകുപ്പുകളില്‍ നിന്നും സ്വയം തൊഴില്‍ സബ്‌സിഡി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ദലിത് കോണ്‍ഗ്രസ് ജില്ലാ വൈസ്പ്രസിഡന്റും കടമാക്കുഴി നിവാസിയുമായ മുത്തയ്യ (50) നെയാണ് കട്ടപ്പന പൊലിസ് അറസ്റ്റ് ചെയ്തത്. ചെറ്റുക്കുഴി ഇലവുങ്കല്‍ സന്തോഷ് ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
അഞ്ച്‌ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് സന്തോഷിന്റെ കൈയില്‍ നിന്നുമാത്രമായി ഒരു ലക്ഷം രൂപയാണ് ഇയാള്‍ പറ്റിച്ചെടുത്തത്. കൂടാതെ പത്തോളം കോളനി നിവാസികളില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ട്. കട്ടപ്പനയിലെ ഒരു ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് എടുപ്പിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പിന്നീട് ജാതി സര്‍ട്ടിഫിക്കറ്റ്, വ്യവസായ വകുപ്പിലെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, തിരിച്ചറിയല്‍-ആധാര്‍ എന്നിവയുടെ കോപ്പികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ വാങ്ങിക്കുകയും പിന്നീട് വായ്പ ശരിയായി എന്ന് ഗുണഭോക്താക്കളെ തെറ്റിധരിപ്പിക്കുകയും ചെയ്യും. വായ്പയും സബ്‌സിഡിയും കിട്ടുന്നതിനായി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് മാനേജര്‍ക്കും മന്ത്രിക്കും നല്‍കാനെന്ന വ്യാജേനയാണ് പണം വാങ്ങിയത്.
പുളിയന്‍മല ഹരിജന്‍ കോളനി നിവാസികളില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതിയുണ്ട്. പട്ടികജാതി വികസന വകുപ്പ് ബാങ്കുകളുമായി സഹകരിച്ചാണ് സ്വയംതൊഴില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഗുണഭോക്താവിന് വകുപ്പില്‍ നിന്നും സബ്‌സിഡി നല്‍കാറുമുണ്ട്. ഈ സബ്‌സിഡി തുക വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. വഞ്ചിതരായവര്‍ നിരവധി പ്രാവശ്യം ഇയാളുടെ വീട്ടിലെത്തി വായ്പയുടെ കാര്യം ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായതത്രെ.
തുടര്‍ന്ന് ഇവര്‍ കട്ടപ്പന ഡിവൈ.എസ്.പിക്ക് രേഖാമൂലം പരാതി നല്‍കി. ഇന്നലെ രാവിലെ കട്ടപ്പന എസ്.ഐ: എസ്. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."