പാതയോര ശുചീകരണവുമായി കുറുമാത്തൂര്‍ പഞ്ചായത്ത്
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചയത്തില്‍ നവകേരള മിഷന്റെ തുടര്‍ച്ചയായി നടന്നുവരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിമ്പം ഇടിസി മുതല്‍ നെടുമുണ്ട പഞ്ചായത്ത് അതിര്‍ത്തിവരെയുളള സംസ്ഥാന പാതയോരം ശുചീകരിച്ചു. പഞ്ചായത്തില്‍ ഒരു ദിവസം ഡ്രൈ ഡേയായി ആചരിക്കും. ഇടിസി മുതലുളള വിജനമായ പാതയോരങ്ങളില്‍ വാഹനങ്ങളിലെത്തിച്ച് കോഴി മാലിന്യമുള്‍പ്പെടെ തളളുന്നത് പതിവാണ്. പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് നിരന്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും മാലിന്യം തള്ളുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ മറികടന്നാണ് പലരും നിര്‍ബാധം മാലിന്യം തള്ളുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍, കെ ജാനകി, പി രാജീവന്‍, പി.എം സീന, കെ.പി മുഹമ്മദ്കുഞ്ഞി, പി ലക്ഷ്മണന്‍, പി ഷീബ, കെ ലീല നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പര്‍മാരും കുടുബശ്രീ പ്രവര്‍ത്തകരും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."