HOME
DETAILS
MAL
തോക്ക് ചൂണ്ടി പീഡനം: ദുരൂഹതയെന്ന് പൊലിസ്
backup
February 01 2017 | 09:02 AM
മരട്: തോക്കുചൂണ്ടി ഭീഷണപ്പെടുത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ്.
പ്രതികളും പീഡനത്തിരയായ യുവതിയും തമ്മില്‍ മുന്‍പരിചയമുള്ളതായി പൊലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുള്ളതായും സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം സംഭവത്തില്‍ ആവശ്യമാണെന്നും പൊലിസ് അറിയിച്ചു.
മൂവാറ്റുപുഴ സ്വദേശിനിയും തൈക്കൂടത്ത് വാടക അപ്പാര്‍ട്ടുമെന്റിലെ താമസക്കാരിയുമായ സ്ത്രീയുടെ പരാതിയിലാണ് മരട് പൊലിസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കായുള്ള അന്വേഷണം പൊലിസ് ആരംഭിച്ചു.
പ്രതികള്‍ കൊച്ചി വിട്ടുപോയിട്ടില്ലെന്നാണു പൊലിസിന്റെ നിഗമനം.
കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ നിന്നു പ്രതികള്‍ 4,500 രൂപക്കു എയര്‍ഗണ്‍ വാങ്ങിയതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."