സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും
എടപ്പാള്‍: കുറ്റിപ്പുറം മാണിയംകാട് ഗവ.എല്‍.പി സ്‌കൂളിനായി 25 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറും വിദ്യാലയ വികസനപദ്ധതി അവതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ആസ്തി വികസന ഫണ്ടണ്ടില്‍ നിന്നുള്ള പണം വിനിയോഗിച്ചാണു കെട്ടിടം നിര്‍മിക്കുകയെന്നും തുക അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ലത മാരായത്ത് അധ്യക്ഷയായി.
കെ.ടി സിദ്ദീഖ്, കെ.പി വിനോദ്, ഹരി ആനന്ദകുമാര്‍, പരുത്തിപ്ര സമീര്‍, ടി.പി ശങ്കുണ്ണിനായര്‍, പി.പി ഹംസ, കെ റീന, കെ കൃഷ്ണദാസ്, പി.എ സജി ജേക്കബ്, എ.പി നാരായണന്‍ നമ്പൂതിരി, വി.ടി മൊയ്തീന്‍ സംസാരിച്ചു.
ഏതു നിമിഷവും തകര്‍ന്നുവീഴാറായ മേല്‍ക്കുരയ്ക്കു കീഴിലിരുന്നു പഠിക്കാന്‍ കഴിയില്ലെന്നു ചൂണ്ടണ്ടിക്കാട്ടി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അധ്യാപകരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."