HOME
DETAILS
MAL
വേതന പാക്കേജില്‍ ഉടന്‍ തീരുമാനമുണ്ടാകണം: റേഷന്‍ ഡീലേഴ്‌സ് അസോ.
backup
January 08 2018 | 03:01 AM
തിരുവനന്തപുരം: ഇ - പോസ് മെഷിന്‍ വിതരണത്തിനുമുന്‍പ് വേതന പാക്കേജില്‍ തീരുമാനമുണ്ടാകണമെന്ന് ആള്‍ കേരളാ റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി ടി. മുഹമ്മദലി ആവശ്യപ്പെട്ടു. കമ്മിഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണം. മുഖ്യമന്ത്രി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണം. ഇ - പോസ് മെഷിന്റെ സുഗമമായ പ്രവര്‍ത്തനം റേഷന്‍ വ്യാപാരികളുടെ സഹകരണമില്ലാതെ നടപ്പാക്കാനാവില്ല.
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. റേഷന്‍ സാധനങ്ങള്‍ കൃത്യമായ തൂക്കത്തില്‍ റേഷന്‍ കടയില്‍ എത്തിച്ചുനല്‍കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവും ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഓരോ റേഷന്‍ കടയിലും 5 ക്വിന്റല്‍ വരെ തൂക്കക്കുറവുണ്ടാകുന്നുണ്ട്. ഇതിനെല്ലാം എത്രയുംവേഗം പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."