കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന ബ്രെഡ്ഡും ബണ്ണും 90 ശതമാനം സുരക്ഷിതം
തൃശൂര്‍: കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന ബ്രെഡ്ഡും ബണ്ണും 90 ശതമാനം സുരക്ഷിതമാണെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചില ബഹുരാഷ്ട്ര കമ്പനികളുടെ ബേക്കറി ഉല്‍പന്നങ്ങളില്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് (സി.എസ്.ഇ) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. ബ്രെഡിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ കേരളത്തിലെ ബേക്കറി വ്യവസായത്തിനു ബാധകമല്ല.
കൃത്രിമ ചേരുവകള്‍ ചേര്‍ക്കാതെ അതാതു ദിവസം ആവശ്യാനുസരണമാണ് ഇവിടെ ബ്രെഡ് ഉല്‍പാദിപ്പിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ മാത്രം ഉപയോഗിക്കാവുന്നവയാണ് ഇവ. ബ്രെഡ്, ബണ്ണ് ഉല്‍പന്നങ്ങളില്‍ പ്രകൃതി വിഭവങ്ങളില്‍ നിന്നുണ്ടാക്കുന്ന നിറം മാത്രമാണ് ചേര്‍ക്കുന്നത്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിനായി എറണാകുളം, കണ്ണൂര്‍ ജില്ലകളിലായി ബേയ്ക്ക് ഇന്‍ കേരള എന്ന പരിപാടി നടപ്പിലാക്കി വരുന്നതായും മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എം.കെ ജയപ്രകാശ്, എം.വി നവീന്‍, പി.എം ഇബ്രാഹിം, കിരണ്‍.എസ്.പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."