മദ്യവില്‍പന ശാലയ്‌ക്കെതിയെുള്ള ജനകീയ സമര സമിതിയുടെ സമരം ശക്തമാവുന്നു
കോതമംഗലം: ചേലാട് മില്ലുംപടിയിലേക്ക് മാറ്റി സ്ഥാപിച്ച ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പന ശാലയ്‌ക്കെതിരെയുള്ള ജനകീയ സമര സമിതിയുടെ സമരം ശക്തമാവുന്നു . ജനുവരി 24ന് രാത്രി ഏഴര വരെ സൂപ്പര്‍ മാര്‍ക്കറ്റ് ആയിരുന്ന സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ എട്ടിന് മദ്യവില്‍പന ശാലയാക്കിയത് നിയമവിരുദ്ധമെന്ന് സമര സമിതി കണ്‍വീനര്‍ ആരോപിച്ചു.
ജനവാസ കേന്ദ്രത്തിലെ മദ്യവില്‍പന കേന്ദ്രം നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നുവെന്നും സാമൂഹ്യ വിരുദ്ധരും മദ്യപാനികളും അഴിഞ്ഞാടുന്നുവെന്നും പരാതിയുണ്ട് .
സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോ എടുക്കുകയും അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കിയെന്നും സമരക്കാര്‍ പറഞ്ഞു . നിയമ വിരുദ്ധമായ സ്ഥാപനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് തടയണമെന്നാണ് സമിതിയുടെ ആവശ്യം . ഇതിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുന്നതിനൊപ്പം നിയമ നടപടികള്‍ക്കും ഒരങ്ങുകയാണെന്ന് ജനകീയ സമര സമിതി ജനറല്‍ കണ്‍വീനര്‍ ഷാന്റി ശിവന്‍ , ജിജോ നെടുങ്കല്ലേല്‍ , ബെന്നി എബ്രാഹം , സവിത സുരേഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."