'കൈ കൊണ്ട് ഇടി മുതല്‍ കാല്‍ കൊണ്ട് തൊഴി വരെ'
തൃശൂര്‍: കേരളീയ സ്ത്രീ സമൂഹത്തെ നിര്‍ഭയമാക്കുകയാണ് 'നിര്‍ഭയ'. വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും ഇനി നിര്‍ഭയ മറയാകും. ഇരുപത് മണിക്കൂര്‍ പരിശീലനത്തിലൂടെ ന്യൂജനറേഷനു നഷ്ടപ്പെട്ട ആത്മവിശ്വാസവും പ്രതികരണ മനോഭാവവും വീണ്ടെടുക്കുക എന്നതാണ് നിര്‍ഭയയിലൂടെ കേരള പൊലിസ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവതികള്‍ക്കും ഒരുപോലെ എളുപ്പം പഠിക്കുവാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലുള്ള ടെക്‌നിക്കുകള്‍ക്കാണ് നിര്‍ഭയ കളമൊരുക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും ഒന്നില്‍ കൂടുതല്‍ നിര്‍ഭയ സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ വിദ്യാര്‍ഥികളുടെ ആവശ്യാനുസരണം നിശ്ചിത സ്ഥലങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ട്. 2013ന് തുടക്കം കുറിച്ച തികച്ചും സൗജന്യമായ നിര്‍ഭയ 2018 എത്തുമ്പോള്‍ ആറു ലക്ഷം സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സുരക്ഷിത ജീവിതവും നല്‍കാനായെന്ന് നിര്‍ഭയക്ക് പ്രത്യേക പരിശീലനം ലഭിച്ച വനിതാപൊലിസ് ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു. കായിക പ്രതിരോധങ്ങള്‍ക്കപ്പുറം മാനസിക നിലയും ശക്തിപ്പെടുത്തുന്നുണ്ട്. അപകടങ്ങള്‍ സംഭവിച്ച് പ്രതികരിക്കുന്നതിനേക്കാള്‍ ഉചിതം വരാതിരിക്കുവാനുള്ള മുന്‍കരുതലുകളാണെന്ന് തിരിച്ചറിഞ്ഞുള്ള പരിശീലനങ്ങളും ഇവിടെ സജ്ജമാണ്. സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുന്നുവെന്ന പ്രതികരണങ്ങളാണ് പരിശീലനം ലഭിച്ചവരില്‍ നിന്ന് അറിയുന്നത്. 5 വയസു മുതല്‍ 90 വയസു വരെയുള്ളവര്‍ക്ക് നിര്‍ഭയ തണലാണ്. ഇവിടെ നിന്നിറങ്ങുന്നവര്‍ പൂര്‍ണ കരുത്തും പൊലിസ് സംരക്ഷണവും ഉറപ്പിച്ചവരാണെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."