HOME
DETAILS

വിദ്യാലയങ്ങള്‍ തുറക്കാന്‍ നാളുകള്‍ മാത്രം; ജില്ലയിലെ പാഠപുസ്തകവിതരണം പ്രതിസന്ധിയില്‍

  
backup
May 28, 2016 | 12:26 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

ഒലവക്കോട്: അവധിക്കാലമവസാനിച്ച് സ്‌കൂള്‍ തുറക്കാന്‍ നാളുകള്‍ മാത്രം ബാക്കിയിരിക്കേ ജില്ലയിലെ പാഠപുസ്തക വിതരണം പ്രതിസന്ധിയില്‍. ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള മുഴുവന്‍ ക്ലാസുകള്‍ പരിശോധിച്ചാലും 50 ശതമാനത്തില്‍ താഴെ പാഠപുസ്തകങ്ങള്‍ മാത്രമേ വിതരണത്തിനെത്തിയിട്ടുള്ളൂ. ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തതാണ് വിതരണത്തിലെ പ്രതിസന്ധിയെന്നാണറിയുന്നത്. മെയ് അവസാനത്തോടെ മുഴുവന്‍ പാഠപുസ്തകങ്ങളും എത്തണമെന്നിരിക്കെ ഏപ്രില്‍, മെയ് മാസങ്ങളിലായി രണ്ടു ഘട്ടങ്ങളില്‍ പകുതിയോളം പുസ്തകങ്ങളേ എത്തിയിട്ടുള്ളൂ. എന്നാല്‍ ആദ്യഘട്ടത്തിലെത്തിയ പുസ്തകങ്ങളാകട്ടെ ഇതിന്റെ വില നിശ്ചയിച്ചിട്ടില്ലെന്നുള്ള കാരണത്താല്‍ വിതരണം വൈകുകയായിരുന്നു. മാത്രമല്ല ഇപ്പോള്‍ എത്തിയിട്ടുള്ള പുസ്തകങ്ങളാകട്ടെ സ്‌കൂളുകളിലുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി തികയുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്.
പല ക്ലാസുകളില്‍ ചില വിഷയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം പുസ്തകമെത്തിയപ്പോള്‍ മലയാളം മീഡിയത്തിലേക്കുള്ള പുസ്തകള്‍ ഇനിയും എത്തിയിട്ടില്ലാത്തത് മലയാളം മീഡിയം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ മലയാളം മീഡിയം വിഷയം പുസ്തകങ്ങള്‍ വന്നിടത്ത് ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ കിട്ടാത്ത സ്ഥിതിയുമാണ്. ജില്ലയിലുള്ള എല്‍.പി വിഭാഗത്തില്‍ ആകെ 14 ടൈറ്റില്‍ പുസ്തകങ്ങളാണുള്ളതെന്നിരിക്കെ ഇതില്‍ ആറെണ്ണമാത്രമാണിപ്പോള്‍ വിതരണത്തിനെത്തിയിട്ടുള്ളത്.
ഇതില്‍ 5-ാം ക്ലാസിലെ സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രമെ ഇപ്പോള്‍ സ്‌കൂളില്‍ വിതരണത്തിനെത്തിയിട്ടുള്ളൂ. ഇഠഗ്ലീഷ് മീഡിയം ആറാം ക്ലാസില്‍ സയന്‍സ് പുസ്തകം വന്നപ്പോള്‍ മലയാളം മീഡിയത്തിലേക്കുള്ള സയന്‍സ് പുസ്തകം ഇനിയുമെത്തിയിട്ടില്ല ആകെ എത്തിയിട്ടുള്ളത് സോഷ്യല്‍ സയന്‍സിന്റെ പുസ്തകം മാത്രം. ഇംഗ്ലീഷ് മീഡിയത്തിന്റെ മാത്‌സ് ലഭിച്ചപ്പോള്‍ മലയാളം മീഡിയത്തിനെ ഇനിയുമെത്തിയിട്ടില്ല. എല്ലാവര്‍ക്കും ഹിന്ദിമാത്രം ലഭിച്ചു എന്നതാണ് ആകെയുള്ള ആശ്വാസം.
എട്ടാം ക്ലാസിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് പുസ്തകങ്ങള്‍ മാത്രമാണിപ്പോള്‍ വിതരണത്തിനെത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനെല്ലാം പുറമെ ഒന്‍പത,് പത്ത് ക്ലാസുകളിലേക്കുള്ള സ്ഥിതിവ്യാത്യാസ്ഥമാണ് ഇവരുടെ ഐ.ടി പുസ്തകങ്ങള്‍ എവിടെയുമെത്താത്ത സ്ഥിതിയാണ്. ഒന്‍പതാം ക്ലാസിലേക്ക് മലയാളം ഒന്നാം പുസ്തകമൊഴികെയുള്ളവയെല്ലാം എത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതം, അറബി മറ്റുഭാഷാ പുസ്തകങ്ങള്‍ ഒരു ക്ലാസുകളിലേതും ഇനിയും വിതരണത്തിലെത്താത്തത് സ്‌കൂള്‍ തുറക്കാന്‍ നാളുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളെ ഏറെ ആശങ്കയിലാക്കുകയാണ്. ജില്ലയിലെ 237 ഓളം സ്‌കൂളുകളിലെ സൊസൈറ്റികളിലേക്ക് തപാല്‍ മാര്‍ഗ്ഗമാണ് പാഠപുസ്തകങ്ങള്‍ എത്തുന്നത്.
ഇവിടെ നിന്നും ആവശ്യാനുസരണം സ്‌കൂളിലേക്ക് നല്‍കുന്നതാണ് രീതി. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.ബി.പി.എസ് പ്രസിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ മുഴുവനും അച്ചടിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ പാഠപുസ്തക അച്ചടിയില്‍ വരുത്തിയ ഗുരുതര അലംഭാവമാണ് ജില്ലയിലെ പാഠപസ്തകവിതരണം ഇത്രയും വൈകിയതെന്ന് ആരോപണങ്ങളുയരുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിന്റിംഗിന്റെ ആദ്യഘട്ടത്തില്‍ മതിയായ പേപ്പറുകള്‍ നല്‍കാതെയും മാറ്റര്‍ നല്‍കാതെയുമെക്കെ അച്ചടി വൈകിപ്പിക്കുകയായിരുന്നു. എന്നാല്‍ പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയതുമൂലം വിതരണം പ്രതിസന്ധിയിലാകുമെന്നുവന്നപ്പോള്‍ അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിക്കാനുള്ള നീക്കമായിരുന്നു.
ഇതിനെതിരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷോധമുയര്‍ത്തിയതോടെ വീണ്ടും നിലപാടും മാറ്റി സര്‍ക്കാര്‍ പ്രസ്സില്‍ തന്നെ അച്ചടി തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും സ്‌കൂളുകള്‍ തുറന്ന് പകുതി അധ്യായന വര്‍ഷം പിന്നിട്ടിട്ടും പാഠപുസ്തക വിതരണം ജില്ലയില്‍ പൂര്‍ത്തിയായിരുന്നില്ല. പാഠപുസ്തക വിതരണം മുഴുവനാകാത്തതുമൂലം പുസ്തകം കാണാതെ പരീക്ഷയെഴുതിയതോടെ ഒരുവര്‍ഷം മായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നു പോയത്.
മുന്‍ കാലങ്ങളിലൊക്കെ സ്‌കൂളുകള്‍ അടച്ചുകഴിഞ്ഞാല്‍ മെയ് മാസറിസല്‍ട്ട് വരുന്നതോടെ അതാതുസ്‌കൂളിലെ ഡിസ്‌പോകളില്‍ നിന്നും പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകവിതരണം ആരംഭിക്കുമായിരുന്നു. ഇതുവഴി സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ലഭിക്കുമെന്നതും അധ്യായവും സുഗമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ പാഠപുസ്തകത്തിന്റെ അച്ചടിയുടെ വിതരണം സര്‍ക്കാര്‍ പ്രസുകളില്‍ നിന്നും സ്വകാര്യ പ്രസുകളിലാക്കാനുള്ള കുത്തകകളുടെ നീക്കമാണ് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള ദുരിതത്തിലാക്കുന്നത്.
ഇതുമൂലം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ തന്നെ മുഴുവന്‍ ഇംഗ്ലീഷ്- മലയാളം മീഡിയം സ്‌കൂളിലേക്കുള്ള പാഠപുസ്തകവിതരണം സ്‌കൂള്‍ തുറക്കാന്‍ നാളുകള്‍ മാത്രമിരിക്കെയും പ്രതിസന്ധിയിലാണ്. മതിയായ പാഠപുസ്തകങ്ങളില്ലാത്തതുമൂലം സ്‌കൂള്‍ തുറന്ന് കഴിഞ്ഞാലും വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാവും. പരീക്ഷ തുടങ്ങും മുമ്പെങ്കിലും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയാലേ വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാകൂയെന്നാണ് അധ്യാപക- രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  5 days ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  5 days ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  5 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  5 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

Football
  •  5 days ago
No Image

'അവിശ്വസനീയം , വിചിത്രം..' ഹരിയാനയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് കള്ള വോട്ട് നടത്തിയതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍

National
  •  5 days ago
No Image

ബഹ്‌റൈന്‍: കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം ശമ്പളം 2.35 ലക്ഷം രൂപയാക്കി; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  5 days ago
No Image

പണം നഷ്ടമാകാതെ വിമാന ടിക്കറ്റ് റദ്ദാക്കല്‍: വിമാനക്കമ്പനികളുടെ അഭിപ്രായത്തിനുശേഷം തീരുമാനം; പ്രവാസികള്‍ക്ക് അനുഗ്രഹമാകും

Kerala
  •  5 days ago
No Image

മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ

International
  •  5 days ago