HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം ന്യൂനപക്ഷ വിരുദ്ധ സമീനത്തിനേറ്റ തിരിച്ചടി
backup
May 28 2016 | 00:05 AM
കൊല്ലം: കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തോട് കാലാകാലങ്ങളായി കാട്ടുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നു സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസ് സംസ്ഥാന കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. അറബിക് സര്‍വകലാശാല, ബീഫ് വിഷയം, സ്പെഷല്‍ റിക്രൂട്ട്മെന്റ്, കോണ്‍ഗ്രസിലുള്ള മുസ്ലിം നേതാക്കന്മാരെ അവഗണിക്കല്‍, ആര്.എസ്.എസ്. ഉയര്‍ത്തിയ വര്‍ഗീയ ഫാസിസ്റ്റ് നിലപാടിനോട് കാണിച്ച മൃദുസമീപനം എന്നിവയാണു കോണ്‍ഗ്രസ് പരാജയത്തിനു കാരണമായതെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ഷാനവാസ് കണ്ടനാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. എ. നൗഷാദ്, ജലീല്‍ ഇഹ്സാന്‍, അഡ്വ. കെ. സൈഫുദീന്‍, ചേന്നല്ലൂര്‍ ടി. മെഹര്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."