സംസ്ഥാന വ്യാപകമായി ആന്റിപൈറസി സെല്‍ റെയ്ഡ്; 15 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാന തലത്തില്‍ വ്യാജ സി.ഡി, ഡി.വി.ഡി കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും പുതിയ മലയാള സിനിമകളുടെയും അശ്ലീല ചിത്രങ്ങളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും കണ്ടെടുത്തു.
തൃശൂര്‍ ജില്ലയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ബ്ലൂബെറി മ്യൂസിക് ഷോപ്പുടമ ഷിന്റോ, മലപ്പുറം ജില്ലയില്‍ എടപ്പാള്‍ സെയ്ദാലിക്കുട്ടി കോംപ്ലക്‌സിനു സമീപം സി.ഡി, ഡി.വി.ഡി. വില്‍പന നടത്തിയിരുന്ന അസെയ്‌നാര്‍ എന്ന കുഞ്ഞുബാവ, വളാഞ്ചേരിക്കു സമീപം സെല്‍കെയര്‍ മൊബൈല്‍ ഷോപ്പുടമ ഫാസില്‍, എടപ്പാള്‍ സെയ്ദലിക്കുട്ടി കോംപ്ലക്‌സില്‍ എ ടു ഇസെഡ് മൊബൈല്‍ ഷോപ്പുടമ അരീഫ്, കോട്ടയ്ക്കല്‍ ചങ്കുവെട്ടിക്കു സമീപം ന്യൂ മെട്രോ കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പുടമ ജാബിര്‍, കോട്ടയ്ക്കലിലെ ഹൈലൈറ്റ് മൊബൈല്‍ ഷോപ്പുടമ സിദ്ദിഖ് എന്നിവര്‍ പിടിയിലായി.
കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി പൂനൂര്‍ എം.പി. റോഡില്‍ ഇന്‍ഡോവിഷന്‍ മൊബൈല്‍ ഷോപ്പുടമ ആകാശ്, മ്യൂസിക് ഗാലറി മൊബൈല്‍ ഷോപ്പുടമ ഷെറീജ്, താമരശ്ശേരിയിലെ 4എ ഷോപ്പുടമ അനീസ്, താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം ജെ 2 ടെക്‌നോളജീസ് മൊബൈല്‍ ഷോപ്പുടമ ജനി, ആലപ്പുഴ ജില്ലയില്‍ മാവേലിക്കര പല്ലാരിമംഗലം ഡ്രീംവേള്‍ഡ് മൊബൈല്‍ ഷോപ്പുടമ തങ്കച്ചന്‍, നൂറനാട് ആസ്മിയ മ്യൂസിക് ഷോപ്പുടമ നാഗൂര്‍ വീരാന്‍ എന്നിവരും പിടിയിലായി.
തിരുവനന്തപുരം ജില്ലയില്‍ പേരൂര്‍ക്കട നെട്ടയം പോളിടെക്‌നിക്കിനു സമീപം സ്‌പെയ്‌സ് ഷോപ്പുടമ സാബു തോമസ്, നെടുമങ്ങാട് സൂര്യ റോഡില്‍ മൈക്രോ മെഡിടെക്ക് മൊബൈല്‍ ഷോപ്പുടമ ഹരീഷ് കുമാര്‍, ചെങ്കവിള ജങ്ഷനു സമീപം മാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഉടമ റിജോ എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."