പെട പെരുക്കാണിഷ്ടാ
കുട്ട്യോള് പെട പെരുക്കണിഷ്ടാ...കൊമ്പ് കൈകാര്യം ചെയ്ത പയ്യന്‍ പൊരിച്ചു....പെണ്‍കുട്ട്യോളൊക്കെ എന്താ കൊട്ട്...ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളം നടക്കുന്ന വേദി 16ലെ കാണികളുടെ പ്രതികരണം ഇങ്ങിനെ പോകുന്നു....
തങ്ങളുടെ സ്വന്തം കലയെക്കുറിച്ച് തൃശൂര്‍ക്കാര്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. ക്ഷേത്രകലയില്‍ ചെണ്ടമേളത്തില്‍ മാത്രം എണ്ണിയാലൊടുങ്ങാത്തത്ര കലാകാരന്‍മാരുണ്ടാകും തൃശൂര്‍ ജില്ലയില്‍ മാത്രം.
ജില്ലയുടെ മുക്കിലും മൂലയിലും ഒന്നിലധികം ചെണ്ടമേള സംഘങ്ങള്‍ തന്നെയുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങളിലുള്ളവര്‍ തന്നെയാണ് പല ജില്ലകളെയും കലോത്സവത്തിനെത്തിച്ചത്. അതു കൊണ്ട് തന്നെ ഇവരുടെ അഭിമാന പോരാട്ടമായിരുന്നു ചെണ്ടമേളത്തില്‍ കണ്ടെത്.
മേളത്തിനൊത്ത് താളമിട്ട സദസും ചെണ്ടമേളം കാണാനെത്തിയ അന്യ ജില്ലക്കാര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. പാണ്ടിമേളം, പഞ്ചാരിമേളം മുതലായ വകഭേദങ്ങളുള്ള ചെണ്ടമേളത്തില്‍ കൊമ്പ്, കുഴല്‍, ഇലത്താളം മുതലായവയുടെ അകമ്പടിയോടെയാണ് ചെണ്ടമേളക്കാര്‍ കൊട്ടിക്കയറുന്നത്.
ചെണ്ടമേളം വേദിയില്‍ നടക്കുമ്പോള്‍ താളമിടുന്ന സദസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."