നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് മിഷന്‍ കൊല്ലവുമായി കോര്‍പറേഷന്‍
കൊല്ലം: നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് മിഷന്‍ കൊല്ലവുമായി കോര്‍പറേഷന്‍ രംഗത്ത്. രണ്ടരപതിറ്റാണ്ടിനു ശേഷം നഗരത്തിന്റെ വികസനങ്ങളെ സാക്ഷാല്‍കരിക്കാനുള്ള ശ്രമങ്ങളാണ് മിഷന്‍ കൊല്ലമെന്ന് മേയര്‍ വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളമിഷനുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തേക്കു ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോര്‍പറേഷന്‍തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മേയര്‍ ചെയര്‍മാനും ഈ രംഗത്തെ വിദഗ്ധനായ ഡോ. ശ്രീകുമാര്‍ വൈസ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറി കണ്‍വീനറുമായി ആസൂത്രണസമിതിക്ക് രൂപം നല്‍കും.
വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് 22 മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി,മൃഗസംരക്ഷണം,മാലിന്യസംസ്‌ക്കരണം,സമ്പൂര്‍ണ്ണ ഭവനം,നഗരസൗന്ദര്യവല്‍ക്കരണം,കുടിവെള്ളം,മല്‍സ്യബന്ധനം,വിദ്യാഭ്യാസം,കലാ-കായികം,ട്രാഫിക് പരിഷ്‌ക്കാരം തുടങ്ങിയവയാണ് വികസന മേഖലകള്‍. കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നതായി ഇരുവരും പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ ഫ്രണ്ട് ഓഫിസുവഴി സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കും. ഇ-ഗവേര്‍ണന്‍സിലൂടെ ഫയലുകളുടെ സ്ഥിതിവിവരം അപേക്ഷകന് അറിയാനുള്ള സൗകാര്യവും ലഭിച്ചു തുടങ്ങും. നഗരത്തില്‍ വര്‍ധിച്ചുവരുന്ന വാഹനത്തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ട്രാഫിക് സംവിധാനം ഒരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും മെയിലുവഴിയോ ഫെയ്‌സ്ബുക്കിലൂടെയോ മിഷന്‍കൊല്ലം ബ്ലോഗിലൂടെയോ അറിയിക്കാം.
കൊല്ലത്തെ ടൂറിസ്റ്റ് നഗരമാക്കുന്നതിനും നിലവിലുള്ള ടൂറിസം പദ്ധതികളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഇതുസംബന്ധിച്ചിട്ടുള്ള സെമിനാറുകള്‍ നടത്തി ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
വാര്‍ത്താസമമ്മേളനത്തില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.എ സത്താര്‍,എസ്. ജയന്‍,ചിന്താ എല്‍ സജിത്,ഷീബ ആന്റണി,വി.എസ് പ്രിയദര്‍ശനന്‍,ടി.ആര്‍ സന്തോഷ്‌കുമാര്‍,കൗണ്‍സിലര്‍ എസ് രാജ്‌മോഹന്‍,കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു,സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.എ സുലി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."