കെ.എസ്.ആര്.ടി.സി പണിമുടക്ക് പൂര്‍ണ വിജയമെന്ന്
കൊല്ലം: ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ആര്.ടി.സിയില്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍(എഐടിയുസി) ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണവിജയമെന്ന് ജില്ലാ പ്രസിഡന്റ് എം ടി ശ്രീലാലും സെക്രട്ടറി ശിവകുമാറും അറിയിച്ചു.
ജില്ലയില്‍ 574 ഷെഡ്യൂളുകളില്‍ 186 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞത്. സ്ഥിരംജീവനക്കാരില്‍ 85 ശതമാനം പേരും പണിമുടക്കില്‍ പങ്കെടുത്തു. പരമാവധി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തുവെന്ന് കാണിക്കാന്‍ താല്‍ക്കാലിക ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജോലിക്ക് നിയോഗിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പണിമുടക്കിയ ജീവനക്കാര്‍ വിവിധ ഡിപ്പോകളില്‍ പ്രകടനം നടത്തി.
കൊല്ലം ഡിപ്പോയില്‍ കൂടിയ പ്രതിഷേധയോഗത്തില്‍ പ്രസിഡന്റ് വി അനില്‍ അധ്യക്ഷനായി.എ.ഐ.ടി.യു.സി ജില്ലാ അസി. സെക്രട്ടറി ബി മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു. എം.ടി ശ്രീലാല്‍, കല്ലട പി സോമന്, എസ് ബൈജു, എസ് ദിലീപ്, പ്രവീണ്‍ ജേക്കബ്, എച്ച് മിഥിലാജ്, ഇ മുബാറക്ക് എന്നിവര്‍ പ്രസംഗിച്ചു. ബസ്സ്റ്റേഷന് ചുറ്റി നടന്ന പ്രകടനത്തിന് കെ.ആര് രതീഷ്കുമാര്‍, ഗിനില്കുമാര്, കെ സുരേഷ്, ഇ അജിമോന്, ഒ.ജി ബിനുകുമാര്‍, സന്തോഷ് വി. നായര്‍, സജി കേരളപുരം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."