ആധാര്‍ കൊണ്ട് സാധാരണക്കാര്‍ക്ക് എന്ത് ഉപകാരം? വ്യക്തമല്ലെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആധാറിലൂടെ സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേരിട്ടു ലഭിക്കുമെന്നും എല്ലാവരും ആധാര്‍ എടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ ആധാര്‍ കാര്‍ഡിനെക്കൊണ്ട് സാധാരണക്കാര്‍ എന്ത് തരം ഗുണമാണ് ലഭിക്കുന്നതെന്ന ചോദ്യം തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. ഈ ചോദ്യത്തിനുത്തരമായി ആര്‍.ബി.ഐയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത് വ്യക്തമല്ലെന്നാണ്.
സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ആധാറിലൂടെ ബന്ധിപ്പിച്ച് നേരിട്ട് വിതരണം ചെയ്തതിലൂടെയുണ്ടായ അനന്തരഫലത്തെക്കുറിച്ചും പഠിച്ചിട്ടില്ല. ആര്‍.ബി.ഐയുടെ 'സ്റ്റാഫ് പേപ്പര്‍ സീരീസ്' മാഗസനില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആര്‍.ബി.ഐയുടെ സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി (ഐ.ഡി.ആര്‍.ബി.ടി) ഫാക്കല്‍റ്റി എസ് ആനന്ദിന്റേതാണ് റിപ്പോര്‍ട്ട്.
നിലവില്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ആധാര്‍ വഴി ബന്ധിപ്പിച്ചാണ് നല്‍കുന്നത്. ആധാര്‍ തുടങ്ങി ഏഴു വര്‍ഷത്തിനിടെ, രാജ്യത്തെ ജനസംഖ്യയുടെ 88.2 ശതമാനമായ 112 കോടി ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."