
പത്താം ക്ലാസ് കഴിഞ്ഞു; പെല്ലറ്റ് ഗേളിന് ഇനിയും പഠിക്കണം
ശ്രീനഗര്‍: കണ്ണിലെ വെളിച്ചം കെടുത്തിയ പെല്ലറ്റുകള്‍ക്ക് പക്ഷേ അവളുടെ മനക്കരുത്തിനെ തകര്‍ക്കാനായിട്ടില്ല. ഒരു ദിനം പൊടുന്നനെ വന്നു മൂടിയ ഇരുട്ടിനെ വെളിച്ചമാക്കി, കാതുകള്‍ തകര്‍ക്കുന്ന വെടിയൊച്ചകളെ അകറ്റി നിര്‍ത്തി അവള്‍ പഠിച്ചു. പത്താംക്ലാസ് പരീക്ഷ എഴുതി ജയിച്ചു.
ഇത് ഇന്‍ശ മുശ്താഖ്. 2016 ജൂലൈ 12 മുതല്‍ ലോകം മുഴുവന്‍ അവളെ പെല്ലറ്റ് ഗേള്‍ എന്നു വിളിച്ചു. ബുര്‍ഹാനിയുടെ വാനിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുന്ന സമയമായിരുന്നു അത്. തന്റെ മുറിയുടെ കുഞ്ഞു ജനാലയിലൂടെ സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണുകയായിരുന്നു അവള്‍. മുള്ളുപോലെ എന്തോ ഒന്ന് തന്റെ കണ്ണുകളില്‍ തറച്ചതേ അവള്‍ക്ക് ഓര്‍മയുള്ളു. പിന്നീടവള്‍ക്കു മുന്നില്‍ ഇരുട്ടായിരുന്നു. പ്രതിഷേധത്തിന്റെ കല്ലുകളേന്തിയ കൈകളാണ് ആ കുഞ്ഞു കണ്ണുകളിലെ അവസാനത്തെ കാഴ്ച.
തറച്ചു കയറിയ പെല്ലറ്റുകള്‍ അവളുടെ റെറ്റിനയെയും കാഴ്ചയുടെ ഞരമ്പുകളേയും തകര്‍ത്തിരുന്നു. കുഞ്ഞുമോളുടെ കണ്ണിലെ വെളിച്ചം തിരിച്ചു പിടിക്കാന്‍ ഇന്‍ശയുമായി അവളുടെ രക്ഷിതാക്കള്‍ എത്രയോ ആശുപത്രികള്‍ കയറിയിറങ്ങി. എത്രയോ ശസ്ത്രക്രിയകള്‍ നടത്തി. ഫലമുണ്ടായില്ല.
ഒടുവില്‍ ട്രോമയെ അതിജയിച്ച പോലെ തന്റെ ഇരുട്ടിനെ തോല്‍പിക്കാനും തീരുമാനിച്ചു ആ കുഞ്ഞു മിടുക്കി. പോരാട്ടങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ അവളും പോയിത്തുടങ്ങി. പഴയ കൂട്ടുകാര്‍..കളിചിരികള്‍..ഒന്നിനും മാറ്റമില്ല. തനിക്കു മുന്നിലെ ഇരുട്ടു പോലും മാഞ്ഞു തുടങ്ങിയ നാളുകളായി അത്. അങ്ങിനെ പത്താം ക്ലാസ് കഴിഞ്ഞു. നന്നായി എഴുതാന്‍ പറ്റാതിരുന്ന കണക്ക് പരീക്ഷ ഒന്നു കൂടെ എഴുതണമെന്നുണ്ട് ഇന്‍ശക്ക്.
' അവള്‍ ഒത്തിരി സന്തോഷവതിയാണ്. പഠിക്കാന്‍ നല്ല ആവേശമുണ്ട്.- ഇന്‍ശയുടെ ഉപ്പ മുശ്താഖ് അഹമദ് ലോണ്‍ പറയുന്നു.
അവളുടെ ജീവിതം ഇനിയൊരിക്കലും പഴയ പോലെയാവില്ലെന്നറിയാം. എന്നാല്‍ അവള്‍ പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് ഈ നാട് മുഴുവന്‍ ആശിക്കുന്നു. ഗ്രാമീണരുടെ മുഴുവന്‍ പിന്തുണയുമുണ്ട് അവള്‍ക്ക്- അദ്ദേഹം തുടര്‍ന്നു.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഇന്‍ശക്ക് അഭിനന്ദന പ്രവാഹമാണ്. മുന്‍മുഖ്യമന്ത്ര ഉമര്‍ അബ്ദുല്ലയും ട്വിറ്റര്‍ വഴി ഇന്‍ശയെ അഭിനന്ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 3 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 3 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 3 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 3 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 3 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 3 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 3 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 3 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 3 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 3 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 3 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 3 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 3 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 3 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 3 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 3 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 3 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 3 days ago