HOME
DETAILS

എല്‍കോ ഷറ്റോരി നോര്‍ത്ത് ഈസ്റ്റിന്റെ സഹ പരിശീലകന്‍

  
backup
January 10 2018 | 04:01 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b-%e0%b4%b7%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b0%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


കൊല്‍കത്ത: ഈസ്റ്റ് ബംഗാളിന്റെ മുന്‍ പരിശീലകനും ഡച്ചുകാരനുമായ എല്‍കോ ഷറ്റോരി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകനായി സ്ഥാനമേറ്റു. ടീമിന്റെ തോല്‍വിയെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനെ പുറത്താക്കിയിരുന്നു.
തുടര്‍ന്ന് ചെല്‍സിയുടെ മുന്‍ പരിശീലകനായിരുന്ന അവ്രാം ഗ്രാന്റിനെ താത്ക്കാലികമായി പരിശീലക സ്ഥാനത്ത് നിയമിച്ചിരുന്നു. ഈ സമയത്ത്് ഷറ്റോരിയായിരുന്നു ഗ്രാന്റിനെ അസിസ്റ്റ് ചെയ്തിരുന്നത്. 2015 മുതലാണ് ഷറ്റോരി ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി എത്തിയത്. അല്‍ ഇത്തിഫാഖ്, റെഡ് ബുള്‍ ഘാന എന്നീ ടീമുകളെ ഷറ്റോരി പരിശീലിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."