ബാങ്ക് പ്രസിഡന്റിനെതിരേ യുവതിയുടെ പരാതി
കല്‍പ്പറ്റ: ജോലിസ്ഥലത്തെ പീഡനത്തിനു സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ ജീവനക്കാരി പൊലിസില്‍ പരാതി നല്‍കി. ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.കെ ഗോപിനാഥനെതിരെ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ബത്തേരി പൊലിസിനു പരാതി നല്‍കിയത്.
ഗോപിനാഥന്‍ കഴിഞ്ഞദിവസം ബാങ്കില്‍വച്ച് അസഭ്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ജീവനക്കാരിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഗോപിനാഥനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 294(ബി), 354 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. പരാതിക്കാരിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ഗോപിനാഥന്‍ സ്ഥലത്തില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലിസിനു ലഭിച്ച വിവരം. വെള്ളിയാഴ്ച വൈകീട്ട് ചുള്ളിയോട് റോഡില്‍ ഫെഡറല്‍ ബാങ്കിനു സമീപം യുവതിയുടെ ഭര്‍ത്താവും ഗോപിനാഥനും വഴക്കടിച്ചിരുന്നു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെ ജീവനക്കാരിയെക്കുറിച്ച് ഗോപിനാഥന്‍ മോശം പരാമര്‍ശം നടത്തിയത് അറിഞ്ഞായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."