HOME
DETAILS
MAL
ബല്‍റാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചു
backup
January 10 2018 | 18:01 PM
തിരുവനന്തപുരം: വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരേ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പ്രതിഷേധിച്ചു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി നേരിടുകയാണ് ചെയ്തത്.
കാറിന് കല്ലെറിഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പൊലിസിനെ വിവരം അറിയിച്ചിരുന്നെങ്കിലും എം.എല്‍.എയ്ക്കു സംരക്ഷണം ലഭിച്ചില്ല. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നതു നല്ലതാണെന്ന് ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."