മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ ഡോ. മദന്‍ മോഹന്‍ ഇനി ഓര്‍മ
കോട്ടയം: കേരള രഞ്ജി ട്രോഫി മുന്‍ ക്യാപ്റ്റനും കേരളത്തിന്റെ ഹോക്കി ടീമംഗവുമായിരുന്ന ഡോ. കെ മദന്‍ മോഹന്‍ (72) അന്തരിച്ചു . ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. മദന്‍മോഹന്‍ ക്യാപ്റ്റനായിരുന്ന കാലയളവിലാണ് രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി ഹൈദരാബാദിനെ തോല്‍പ്പിച്ചത്. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന മദന്‍മോഹന്‍ മികച്ച ഫീല്‍ഡറുമായിരുന്നു. കേരളത്തിനായി 32 മത്സരങ്ങളില്‍ നിന്ന് 828 റണ്‍സും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. 1961 മുതല്‍ 1971 വരെ കേരളത്തിനായി കളിച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കേരളത്തിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും മദന്‍മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് സ്വര്‍ണമെഡലോടെ മെഡിസിന്‍ പൂര്‍ത്തിയാക്കിയ മദന്‍മോഹന്‍ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട്, പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ കാന്‍സര്‍ കെയര്‍ ഹോം സീനിയര്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യ: ഡോ. എന്‍ ഗീത (കോട്ടയം മെഡിക്കല്‍ കോളജ് അനസ്തീഷ്യ വിഭാഗം മുന്‍ മേധാവി). മക്കള്‍: വിനോദ് (ബംഗളൂരു), സന്ദീപ് (യു.എസ്.എ). മരുമക്കള്‍: മാലു, രേവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."