HOME
DETAILS
MAL
നെടുമ്പാശ്ശേരിയില്‍ സ്വര്ണവുമായിമഹാരാഷ്ട്ര സ്വദേശി പിടിയില്‍
backup
January 11 2018 | 00:01 AM
നെടുമ്പാശ്ശേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 36.42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി നെടുമ്പാശ്ശേരി കസ്റ്റംസ് എയര്‍ ഇന്റെലിജന്സിന്റെ പിടിയിലായി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശിയില്‍ നിന്നുമാണ് 1202 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇയാള്‍ 200 ഗ്രാം വീതം തൂക്കം വരുന്ന ആറ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിവിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."