2.44 ശതമാനം വര്‍ധനവ് അംഗീകരിക്കാന്‍ തയാറെന്ന് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍
ചെന്നൈ: സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി അംഗീകരിക്കാന്‍ തയാറാണെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി യൂനിയന്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി യൂനിയനുകള്‍ നടത്തിവരുന്ന സമരം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് 2.44 ശതമാനം വേതന വര്‍ധനവ് നല്‍കാന്‍ തയാറാണെന്ന സര്‍ക്കാര്‍ വാഗ്ദാനം അംഗീകരിക്കാമെന്ന് തൊഴിലാളികളും സമ്മതിച്ചു.
തൊഴിലാളികളുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2.57 ശതമാനം വര്‍ധനവാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിലേക്ക് വന്ന തൊഴിലാളികളുമായി സര്‍ക്കാര്‍ കഴിഞ്ഞ നാലിന് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 17 തൊഴിലാളി യൂനിയനുകളാണ് സമരത്തിലുണ്ടായിരുന്നത്.
തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ തൊഴിലാളി യൂനിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."