HOME
DETAILS
MAL
പരോള്‍ അപേക്ഷ: റിപ്പോര്‍ട്ട് വൈകുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി
backup
January 11 2018 | 20:01 PM
കൊച്ചി: തടവുകാരുടെ പരോള്‍ അപേക്ഷകളില്‍ റിപ്പോര്‍ട്ട് നല്കാന് വൈകുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മകന് പരോളിന് നല്കിയ അപേക്ഷ കാരണംപറയാതെ തള്ളിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് നീലേശ്വരം കോട്ടപ്പുറം സ്വദേശി കുഞ്ഞബ്ദുല്ല നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊബേഷന്‍ ഓഫിസറും എസ്.ഐയും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ജയില്‍ ഡി.ജി.പിക്ക് ഇത് കൈമാറിയിരുന്നില്ല. ഇതിനാലാണ് പരോള്‍ നിരസിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."