പട്ടികജാതി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ മികവ് കാണിക്കുന്നു: മന്ത്രി
പേരൂര്‍ക്കട: പട്ടികജാതി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ കാണിക്കുന്ന മികവ് ഇവര്‍ക്ക് ഉയര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടാനുള്ള ഉത്തേജകമായി കണക്കാക്കാമെന്നു മന്ത്രി എ.കെ ബാലന്‍.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണത്തിന്റെ ഉദ്ഘാടനം മണ്ണന്തലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ തന്നെയുള്ള ഗോത്ര വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അതേ വിഭാഗത്തില്‍ നിന്ന് ടി.ടി.സി പാസായ 241 പേരെ ടീച്ചര്‍മാരായി നിയമിക്കാനായതു സര്‍ക്കാരിന്റെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം,കൊല്ലം,എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുള്ള 360 പേരാണ് മെഡല്‍ സ്വീകരണത്തിന് എത്തിച്ചേര്‍ന്നത്.
ഇതില്‍ 260 പേര്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളും 100 പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളുമാണ്. അരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമെഡലുകളാണ് വിതരണം ചെയ്തത്. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായി.
അലി അസ്ഗര്‍ പാഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ഗീതാ ഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."