HOME
DETAILS
MAL
ക്ഷേത്രത്തിന്റെ തിടപ്പള്ളിക്ക് തീപിടിച്ചു
backup
January 13 2018 | 03:01 AM
കോഴിക്കോട്: കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ തിടപ്പള്ളിക്കു തീപിടിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.45ഓടെയാണ് സംഭവം. തിടപ്പള്ളിയില്‍ നിന്നു തീ ഉയരുന്നത് കണ്ട ക്ഷേത്രത്തിലെ വാച്ച്മാനാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്.
മീഞ്ചന്ത സ്റ്റേഷന് ഓഫിസര്‍ പനോത്ത് അജിത് കുമാര്‍, ലീഡിങ് ഫയര്മാന് കെ.പി സുരേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് സംഘം അര മണിക്കൂര്‍ കൊണ്ട് തീയണച്ചു. തിടപ്പള്ളിയില്നിന്നു തീപ്പൊരി പാറി മുകളിലെ തേങ്ങാക്കൂടിലേക്കു പടര്‍ന്നതാണു കാരണം. രണ്ടായിരം തേങ്ങ, വയറിങ്, ഫാന്‍, പാത്രങ്ങള്‍, മേല്‍ക്കൂര എന്നിവ ഭാഗികമായി കത്തിനശിച്ചു. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."