HOME
DETAILS

സര്‍ക്കാര്‍ ചെലവില്‍ റോഡ് വെട്ടി; നേട്ടം കൊയ്തത് സ്വകാര്യ റിസോര്‍ട്ട് ലോബി

  
backup
February 05 2017 | 21:02 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1

 


ആലപ്പുഴ : 35 - ാം ദേശീയ ഗെയിംസിന്റെ തുഴച്ചില്‍ മത്സരങ്ങള്‍ക്ക് വേദിയായ ആര്യാട് പഞ്ചായത്ത് അതിര്‍ത്തിയിലെ വേമ്പനാട് കായല്‍ കരയിലേക്ക് താരങ്ങള്‍ക്ക് എത്താന്‍ വെട്ടിയ റോഡ് വിവാദത്തിലേക്ക്.
റോഡ് നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ അഴിമതി ആരോപിച്ച് നാട്ടുക്കാരും ചില സ്‌പോര്‍ട്ട്‌സ് സംഘടനകളും രംഗത്തെത്തിയിരുന്നെങ്കിലും സംഘാടകര്‍ ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
ആരോപണങ്ങളെ അസ്ഥാനത്താക്കി നടത്തിപ്പുക്കാര്‍ രാഷ്ട്രീയ -ഭരണ സ്വാധീനങ്ങള്‍ ചെലുത്തി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി.രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മല്‍സരം നടത്തുവാന്‍ വേദിയൊരുക്കിയത് സ്വകാര്യവ്യക്തിയുടെ ചതുപ്പ് നിലം വെട്ടിയൊരുക്കിയായിരുന്നു. അന്താരാഷ്ട്ര നെഹ്രു ട്രോഫി മല്‍സരം നടക്കുന്ന പുന്നമട കായലിലെ സ്ഥിരം വേദി ഉപേക്ഷിച്ചാണ് കുത്തകവ്യാപാരിയുടെ ചതുപ്പുനിലത്തിന് മൂല്യം വര്‍ധിപ്പിക്കാന്‍ തുഴച്ചില്‍ മത്സര ഭാരവാഹികള്‍ വേദി കുഗ്രാമത്തിലേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണം നിലനിന്നിരുന്നു. ആലപ്പുഴയില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരുത്തേക്ക് തുഴച്ചില്‍ വേദി മാറ്റിയത് കായികതാരങ്ങള്‍ക്ക് ഏറെ ദുരിതം വിധിച്ചിരുന്നു.
സ്‌പോര്‍ട്ട്‌സ അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ- അന്തര്‍ദേശീയ തുഴച്ചില്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന പുന്നമടയിലെ സ്ഥിരം വേദിയും ഉപേക്ഷിച്ചാണ് മല്‍സരങ്ങള്‍ ആര്യാട് പഞ്ചായത്തിലെ കുഗ്രാമത്തിലെയ്ക്ക് മാറ്റിയത്.
നാളിതുവരെ യാതൊരു മത്സരവും നടന്നിട്ടില്ലാത്തതും മീന്‍പിടുത്തക്കാര്‍ മാത്രം ഉപയോഗിക്കുന്ന കായല്‍ കരയാണ് ദേശീയ മല്‍സരങ്ങള്‍ നടത്താന്‍ സംഘാടകര്‍ കണ്ടെത്തിയത്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
മത്സരങ്ങള്‍ നടത്താന്‍ പ്രാഥമികതലം മുതല്‍ ഇവിടെ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയും വന്നു. ഇതിനായി കോടികളാണ് അനാവശ്യമായി ചെലവിട്ടത്. കായികതാരങ്ങള്‍ക്ക് മല്‍സര സ്ഥലത്തേക്ക് എത്താന്‍ പ്രത്യേക റോഡുകള്‍ തന്നെ നിര്‍മ്മിക്കേണ്ടി വന്നു.
ഇത്തരത്തില്‍ പ്രധാനപാതയില്‍നിന്നും കായല്‍ കരയിലേക്ക് എത്താന്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ അഞ്ചോളം റോഡുകളാണ് ഇടവിട്ട് പുതുതായി സംഘാടകര്‍ നിര്‍മിച്ചത്. അരകോടിയോളം രൂപ ചെലവിട്ടാണ് റോഡുകളും കായലിന്റെ തിട്ടയും നിര്‍മ്മിച്ചത്. തണ്ണീര്‍തട സംരക്ഷണ നിയമം നിലനില്‍ക്കെയാണ് ചതുപ്പ് നിലങ്ങള്‍ നികത്തി ഇത്തരത്തില്‍ നിലം നികത്തി റോഡും ബോട്ട് സൂക്ഷിക്കാന്‍ ബോട്ട് ഹൗസും നിര്‍മ്മിച്ചത്.നേരത്തെ വിവാദം സൃഷ്ടിച്ചിരുന്ന ഈ റോഡും നിലം നികത്തും സ്വകാര്യ വ്യക്തിയുടെ ഭൂമി വില വര്‍ധിപ്പിക്കാനുളള തന്ത്രമായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഗെയിംസിന്റെ ആരവം അടങ്ങിയ ഉടന്‍ കുത്തക വ്യാപാരിയും സംഘവും തുഴച്ചില്‍ മല്‍സരങ്ങളുടെ മറവില്‍ നികത്തി കിട്ടിയ സ്ഥലങ്ങളില്‍ പഞ്ച നക്ഷത്ര റിസോര്‍ട്ട് നിര്‍മിക്കാന്‍ തുടങ്ങി. റിസോര്‍ട്ടിന്റെ മുക്കാല്‍ ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ റിസോര്‍ട്ടില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കായലിന് അഭിമുഖമായി സുഖവാസം നടത്താനും കാഴ്ചകള്‍ കാണാനും അവസരം ഒരുങ്ങി.
സര്‍ക്കാര്‍ ചെലവില്‍ നികത്തി കിട്ടിയ ഭൂമിക്ക് ഇപ്പോള്‍ കോടികളാണ് വില പറയുന്നത്. അതേസമയം ഗെയിംസുമായി ബന്ധപ്പെട്ട് തുഴച്ചില്‍ മല്‍സരങ്ങളില്‍ പത്ത് കോടിയുടെ അഴമതിയാണ് സംസ്ഥാന വിജിലന്‍സ് കണ്ടെത്തിയത്.
ഇതിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് സംസ്ഥാന കയാക്കിംഗ് അസോസിയേഷന്‍ സെക്രട്ടറിയും സ്‌പോര്‍ട്ടസ് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗവുമായ ഡി വിജയകുമാറിനെയും പരിശീലകന്‍ യു.ആര്‍ അഭയനെതിരെയും കേസ് എടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago