പെരിന്തല്‍മണ്ണയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി വേങ്ങര സ്വദേശികളായ രണ്ട് പേര് പൊലിസ് പിടിയിലായി. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വേങ്ങര കച്ചേരിപടി സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീന് (40)മങ്ങോട്ടില്‍ ഹാരിസ്(38) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്. പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പണം വിജയവാഡയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. '
പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ ലഭിച്ചതിന്റെ ഉറവിടം അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു. സി.ഐ സാജു.കെ അബ്രഹാം, എസ്.ഐമാരായ വേലായുധന്, സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."