HOME
DETAILS
MAL
എസ്.എം.ഇ സംഭവം: അന്വേഷണത്തിന് വൈസ്ചാന്‍സലര്‍ ഉത്തരവിട്ടു
backup
February 06 2017 | 19:02 PM
അതിരമ്പുഴ: സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥിനി ലക്ഷ്മി ദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ എസ്.എം.ഇ ഡയറക്ടറോട് എം.ജി സര്‍വകലാശാല വി.സി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ലക്ഷ്മിയുടെ വീട്ടിലെത്തിയ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ലക്ഷ്മിയുടെ മാതാപിതാക്കള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെ സംബന്ധിച്ച് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റംഗം ഡോ. പത്മകുമാറിനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ എല്ലാ വിധ സഹായവുമുണ്ടാകുമെന്നും വൈസ്ചാന്‍സലര്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."