HOME
DETAILS

സി.പി.എം - സി.പി.ഐ പോര് രൂക്ഷം

  
backup
February 06 2017 | 19:02 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്ന മഹാരഥന്‍മാര്‍ ചരിത്രം അറിയണമെന്നും ചരിത്രപാഠം ഉള്‍ക്കൊള്ളാത്തവരെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുണ്ടെന്നും ജനയുഗം ഇന്നലെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച രണ്ടുലേഖനങ്ങള്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.
ലോ അക്കാദമി ഭൂമി ഏതോ ഒരു പിള്ളയുടേതല്ലെന്നും സ്വാതന്ത്ര്യസമര സേനാനിയായ പി.എസ് നടരാജപിള്ളയുടേതായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി ഉണ്ണിക്ൃഷ്ണന്‍ എഴുതിയ ലേഖനം ഓര്‍മിപ്പിക്കുന്നു.
സര്‍ സി.പിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ പുന്നപ്ര- വയലാര്‍ സമരധീരന്‍മാരെ കൊടുംക്രിമിനലുകളായി മുദ്രകുത്തുമോ എന്ന് ദേവിക എഴുതിയ വാതില്‍പ്പഴുതിലൂടെ എന്ന കോളം ചോദിക്കുന്നു. സി.പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണ്.
'ഞാനും ഞാനും എന്റെ നാല്‍പതുപേരും' എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്നും കോളം ഓര്‍മിപ്പിക്കുന്നു.

'ലേഖനം പാര്‍ട്ടി നിലപാടല്ല'

കണ്ണൂര്‍: ജനയുഗത്തില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പത്രത്തില്‍ വരാറുണ്ട്. പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തിലാണ് പറയുക. എന്നാല്‍ പത്രത്തില്‍ വന്ന ലേഖനം സംബന്ധിച്ച് എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കു മറുപടി പറയാനില്ല. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യത്തോടു ഞങ്ങള്‍ക്ക് ഉറച്ച സംസ്ഥാന നേതൃത്വം ഉണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. ആവശ്യമായ ഘട്ടത്തില്‍ അവര്‍ ഇടപെടും. സി.പി.എം കേന്ദ്രനേതൃത്വത്തെ പോലെ ഇടക്കിടെ സംസ്ഥാനത്ത് സി.പി.ഐ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.

സി.പി.ഐയെ രൂക്ഷമായി
വിമര്‍ശിച്ച് ഇ.പി ജയരാജന്‍

തൃശൂര്‍: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സി.പി.ഐക്കും ജനയുഗത്തിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. 'നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ് ' എന്ന അവസ്ഥയിലാണു സി.പി.ഐയെന്ന് ജയരാന്‍ പരിഹസിച്ചു. സി.പി.ഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല. ബുദ്ധിജീവികളെന്നാണു സി.പി.ഐക്കാരുടെ ഭാവം. ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി മാറി. നിലവാരത്തകര്‍ച്ചയുള്ള മാധ്യമമാണെന്ന് ജനയുഗം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.
ലോ അക്കാദമി ഭൂമിയുടെ യഥാര്‍ഥ ഉടമയായ പി.എസ് നടരാജപിള്ളയെ അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ജനയുഗം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ജയരാജന്റെ വിമര്‍ശനം.
മുന്നണി മര്യാദകള്‍ പാലിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ്. അങ്ങനെയൊരു പാര്‍ട്ടിയായി സി.പി.ഐ അധഃപതിക്കാന്‍ പാടില്ല. സംസ്ഥാന ഘടകത്തിന്റെ വഴിവിട്ട നിലപാടിനെക്കുറിച്ചു സി.പി.ഐ കേന്ദ്ര നേതൃത്വം പരിശോധിക്കണം. ഇപ്പോള്‍ വിവാദമുണ്ടാക്കേണ്ട ഒരു പ്രശ്‌നവും കേരളത്തിലില്ല. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടേതു ശരിയായ നിലപാടാണ്. എന്താണു പ്രശ്‌നമെന്നു പരിശോധിച്ച് നടപടിയെടുക്കാനുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എവിടെയോ ചിലതു ചീഞ്ഞുനാറുന്നുണ്ട്. ചില സങ്കുചിത താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി തീര്‍ന്നിരിക്കുകയാണ് ജനയുഗം.
കേരളത്തിലെ ജനങ്ങള്‍ അവരുടെ നിലപാടിനെ പരിഹസിക്കും. ഇതൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും ജയരാജന്‍ പറഞ്ഞു.

ലോ അക്കാദമി: ഉത്തരവാദിത്വം
സി.പി.ഐയുടെ തലയില്‍
കെട്ടിവയ്ക്കരുതെന്ന് കാനം

കണ്ണൂര്‍: മാന്യമായി പരിഹരിക്കാവുന്ന ലോ അക്കാദമി സമരം നീണ്ടുപോയതിന്റെ ഉത്തരവാദിത്വം സി.പി.ഐയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സമരം ചെയ്ത സംഘടനകളുമായി ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കു സി.പി.ഐ പിന്തുണ നല്‍കുക മാത്രമേ ചെയ്തുള്ളൂ. ഇതു രാഷ്ട്രീയ സമരമല്ല. എന്നാല്‍ കാംപസിനുള്ളിലെ സമരത്തിന്റെ ആവശ്യങ്ങള്‍ക്കു രാഷ്ട്രീയമാനം കൈവരികയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സമരം ചര്‍ച്ചചെയ്തു പരിഹരിക്കാത്തതു കൊണ്ടാണു രാഷ്ട്രീയ മാനം കൈവന്നത്. വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ചചെയ്തു പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണണം. ഇതു സി.പി.എം-സി.പി.ഐ തര്‍ക്കമാവണമെന്ന് ആഗ്രഹിക്കുന്നവരോടു മറുപടി പറയുന്നില്ല.
വിദ്യാഭ്യാസ മന്ത്രി വിചാരിച്ചാല്‍ സമരം തീര്‍ക്കാം. ലോ അക്കാദമി ഭൂമി സംബന്ധിച്ച് റവന്യൂവകുപ്പിനു പരാതി നല്‍കിയതു വി.എസ് അച്യുതാനന്ദന്‍ ആണ്. ആരും വിരട്ടാന്‍ നോക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തെയും വിരട്ടാറില്ലെന്നായിരുന്നു മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago