HOME
DETAILS

അംഗീകാരവും പരിഗണനയും ആവശ്യം

  
backup
February 06 2017 | 19:02 PM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%b5

കൗമാരക്കാരായ കുട്ടികളെ ഒരു ' പ്രശ്‌നമായിട്ടാണ് ' പലരും പറയാറുള്ളത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെപ്പറ്റി വ്യക്തമായ അറിവും ധാരണയും വേണ്ടത്ര ഇല്ലാത്തതാണ് ഈ ചിന്താഗതിക്കു കാരണം.

മനഃസംഘര്‍ഷത്തിന്റെയും ഉത്കണ്ഠയുടെയും നാളുകളായാണ് കൗമാരത്തിലുള്ള കുട്ടിയുടെ വളര്‍ച്ചാകാലഘട്ടം പലപ്പോഴും നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ സ്വഭാവഗുണത്തില്‍നിന്നു മുതിര്‍ന്ന വ്യക്തിയിലേക്ക് മാറുന്ന ൃേമിളെീൃാമശേീി ുലൃശീറ ആയി കൗമാരത്തെ കാണാന്‍ കഴിയും. ഇതുകൊണ്ടു തന്നെ ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വിധം പലപ്പോഴും പെരുമാറുന്നതായി തോന്നുന്ന കൗമാരപ്രായക്കാരെ യഥാര്‍ഥത്തില്‍ എങ്ങിനെയാണ് ഏറ്റവും നല്ല വ്യക്തികളായി മാറ്റാന്‍ കഴിയുക എന്നത് നിലമറിഞ്ഞ് വിത്തിറക്കും പോലെയാണ്.

ശാരീരികവും മാനസികവുമായി ദ്രുതഗതിയിലുള്ള മാറ്റത്തിലൂടെയാണ് കൗമാരപ്രായം കടന്നുപോകുന്നത്. എല്ലാ അര്‍ഥത്തിലും ഒരു സമ്പൂര്‍ണ വ്യക്തിയായി മാറാനുള്ള ശാരീരിക വളര്‍ച്ച ഇക്കാലത്ത് കുട്ടിക്കുണ്ടാവുന്നു. തങ്ങള്‍ മാതാപിതാക്കളെയോ സമൂഹത്തെയോ അനുകരിക്കേണ്ട കുഞ്ഞുങ്ങളല്ല എന്ന ചിന്താഗതിയും ഓരോ കുട്ടികളിലും വളരും.

ഈ ജൈവശാസ്ത്രപരമായ യാഥാര്‍ഥ്യത്തെ മനസിലാക്കാതെ എന്റെയും കുടുംബത്തിന്റെയും നിയമാവലിക്ക് കീഴടങ്ങാത്ത ' 'അനുസരണയില്ലാത്ത മകനെയും മകളെയും' കൈകാര്യം ചെയ്യുമ്പോള്‍ കൗമാരപ്രായക്കാര്‍ ഒരു പ്രശ്‌നമായി തോന്നുന്നു.

ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കാനും ചിന്തിക്കാനും കഴിയുന്ന ഉത്തമമായ ഒരു കാലഘട്ടമാണ് കൗമാരം. അവന്റെ വഴികാട്ടികള്‍ രക്ഷിതാക്കള്‍, ഗുരുനാഥന്മാര്‍ എന്നിവരില്‍നിന്നു മാറി തന്റെ കൂട്ടുകാരായി മാറുന്നു. കൂട്ടുകാരുടെ ചിന്താ ഗതികള്‍, പെരുമാറ്റം, വേഷഭൂഷാദികള്‍ തുടങ്ങി എല്ലാറ്റിനും അവന്റെ സമപ്രായക്കാരെയും ഹീറോകളേയും അനുകരിക്കാനുള്ള മാനസികാവസ്ഥ ഈ സമയത്ത് കുട്ടികള്‍ക്കുണ്ടാവുന്നു.

ഏതവസ്ഥയിലും കൗമാരക്കാരോട് കലഹിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുറപ്പാണ്. മക്കളുടെ കുഴപ്പമല്ല മറിച്ച് പ്രായത്തിന്റെ കുഴപ്പമാണെന്നുള്ള സത്യം നാം മനസിലാക്കേണ്ടതാണ്. ശാരീരിക, മാനസിക വളര്‍ച്ചയെപ്പറ്റി അറിവു നല്‍കാന്‍ നാം തയാറാവേണ്ടതുണ്ട്. കുട്ടി വഴിതെറ്റിപ്പോവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ആവശ്യമായ അച്ചടക്കം പാലിക്കേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ രീതിയും സമയവും ക്രമപ്പെടുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.

കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സമയം കണ്ടെത്തേണ്ടതുണ്ട്. അവരുടെ ലോകത്തേക്കിറങ്ങേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യ അനിവാര്യമായ ഇക്കാലഘട്ടത്തില്‍ അതിനുള്ള സമയം കുടുംബത്തിനും കുട്ടികള്‍ക്കും നല്‍കാന്‍ സമയക്രമീകരണം ഓരോ വീട്ടില്‍നിന്നുമുണ്ടാവണം. ശാരീരിക, മാനസിക വളര്‍ച്ച കൊണ്ട് കുട്ടികളിലുണ്ടാവുന്ന ചിന്തകളെയും പ്രവൃത്തികളെയും അടച്ചാക്ഷേപിക്കുകയല്ല, മറിച്ച് തെറ്റും ശരിയും മനസിലാക്കാന്‍ അവരിലുള്ള വിവേചനബുദ്ധിയെ ശക്തിപ്പെടുത്തുകയാണാവശ്യം.

ശരിയായ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്കുണ്ടാവാത്താണ് പല അപകടമായ കാര്യങ്ങള്‍ക്കും കാരണമാവുന്നതെന്ന് നാം അറിയേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനവും ക്ലബുകളും കളികളും എല്ലാം പക്വതയും കാര്യശേഷിയും അവരില്‍ ഉണ്ട് എന്ന ധാരണ ഉണ്ടാക്കുന്നു.

മനഃസംഘര്‍ഷവും പിരിമുറുക്കവും തരണം ചെയ്യാനുള്ള അറിവും ശേഷിയും നമ്മുടെ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടതാണ്. അശ്‌ളീല സാഹിത്യ പ്രസിദ്ധീകരണങ്ങളും വൈകൃതമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്ന മാധ്യമങ്ങളുടെ പങ്കും സമൂഹത്തെ മൊത്തത്തിലും പ്രത്യേകിച്ച് കൗമാരക്കാരെയും ഏറ്റവും മോശമാക്കാന്‍ കാരണമാവും എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം മാധ്യമങ്ങള്‍ പൊതുസ്ഥലത്തു വയ്ക്കുന്നതും ഒന്നിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന രീതിയിലേക്ക് സംവിധാനം വളരുന്നതും ഗുണകരമല്ല.

കുട്ടികളുടെ ആശയഗതി, അറിവ്, ബുദ്ധി, ശാരീരികശേഷി എന്നിവ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള വഴികളും വെക്കേഷന്‍ ഗൈഡന്‍സും ഇവരുടെ ക്രിയാശേഷി വര്‍ധിപ്പിക്കാന്‍ കാരണമാവുന്നു.

അഭിരുചിയും താല്‍പര്യവും മനസിലാക്കി പഠിപ്പിക്കുന്നതില്‍ പലപ്പോഴും രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധിച്ചു കാണാത്തത് ഇവരില്‍ ആന്തരികസംഘര്‍ഷത്തിനു കാരണമായേക്കും. ധാര്‍മികത സ്വന്തം ജീവിതത്തിലും പെരുമാറ്റത്തിലും ഉണ്ടാവുന്നത് ബാല്യം മുതല്‍ കുട്ടികള്‍ അനുകരിക്കപ്പെടുന്നുണ്ട് എന്ന യാഥാര്‍ഥ്യം രക്ഷിതാക്കളും സമൂഹവും ഉള്‍ക്കൊള്ളേണ്ടതാണ്.
പലപ്പോഴും സമൂഹം കാണിക്കുന്ന ചെറിയ തിന്‍മകള്‍ പൊതുനിയമമായി വ്യാഖ്യാനിക്കപ്പെടുന്നത് കൗമാരക്കാരില്‍ അക്രമം പൊതുനിയമമാണ് എന്ന തെറ്റായ ധാരണ വളര്‍ത്തും.

അമിതമായ നിയന്ത്രണങ്ങളും കുട്ടികളുടെ ക്രിയാശേഷി മനസിലാക്കാതെയുള്ള ബന്ധനങ്ങളും മാതാപിതാക്കള്‍ക്കുതന്നെ വിനയാകും. തങ്ങളുടെ മുമ്പില്‍ രക്ഷിതാക്കള്‍ കലഹിക്കുന്നത് കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.
കുട്ടികളുടെ വികാരം മനസിലാക്കിയുള്ള യാത്രകള്‍, കുടുംബവീടുകളിലേക്കുള്ള യാത്രകള്‍ എന്നിവയിലൂടെ ആവശ്യമായ സ്വാതന്ത്ര്യം നല്‍കണം. സമൂഹവുമായുള്ള ഇടപഴകലിലൂടെ മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട നിയമങ്ങളെയും ചട്ടങ്ങളെയും സംബന്ധിച്ചുള്ള പ്രായോഗികജ്ഞാനം നല്‍കുന്നത് കൗമാരകാലഘട്ടത്തില്‍ അനിവാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  8 days ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  8 days ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  8 days ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  8 days ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  8 days ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  8 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  8 days ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  8 days ago