HOME
DETAILS

കനിവിന്റെ കരങ്ങള്‍ തേടുകയാണ് ഉദയകുമാറും കുടുംബവും

  
backup
February 06, 2017 | 9:33 PM

%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%87%e0%b4%9f%e0%b5%81-2

 

കൊട്ടാരക്കര: നെടുവത്തൂര്‍ ചാലൂക്കോണം അമ്പാടിയില്‍ ഉദയകുമാറി (32) ന് ജീവിതം തുന്നിച്ചേര്‍ക്കണമെങ്കില്‍ സുമനസുകളുടെ സഹായം ആവശ്യമാണ്.
വിധി പിടികൂടിയ വൃക്കരോഗത്തെ കീഴ്‌പ്പെടുത്താന്‍ കനിവുള്ളവര്‍ കൈത്താങ്ങായി വരുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്‍. കൊട്ടാരക്കരയിലും നെടുവത്തൂരിലും തയ്യല്‍ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തിയിരുന്നയാളായിരുന്നു ഉദയന്‍.
കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ഭാര്യയ്ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പം അമ്മയോടൊപ്പം ജീവിതം നയിക്കുമ്പോഴാണ് മൂന്നു വര്‍ഷം മുന്‍പ് വിധിക്ക് കീഴടങ്ങേണ്ടി വന്നത്. പനിയും ഛര്‍ദ്ദിയുമായി കൊട്ടാരക്കരയിലും കൊല്ലത്തും ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. ബ്ലഡ് പ്രഷറും കൂടെയായതോടെ ആരോഗ്യസ്ഥിതിയും വഷളായി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് പ്രഷര്‍ കൂടി രണ്ടു വൃക്കയും തകരാറിലായതെന്ന് അറിയുന്നത്. വൃക്ക മാറ്റിവച്ചാല്‍ ജീവിതത്തിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെ വൃക്കനല്‍കാന്‍ അമ്മ സരസ്വതി തയാറായി. രണ്ടു വര്‍ഷം മുന്‍പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയെങ്കിലും അമ്മ നല്‍കിയ വൃക്കയോട് പൊരുത്തപ്പെടാന്‍ ഇതുവരെ ഉദയന്റെ ശരീരം തയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭാര്യ ഷൈജ സമീപത്തെ വീടുകളില്‍ ജോലി ചെയ്താണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ഇപ്പോള്‍ പണം കണ്ടെത്തുന്നത്. കൂടാതെ സ്വന്തമായി കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ വന്നതോടെ സമീപത്തെ സഹോദരിയുടെ വീട്ടിലാണ് ഉദയന്റെ കുടുംബം കഴിയുന്നത്. ഉദയന്റെ ദയനീയാവസ്ഥ മനസിലാക്കി മക്കള്‍ പഠിക്കുന്ന സ്‌കൂളിന്റെ നേതൃത്വത്തില്‍ മൂന്നു സെന്റ് സ്ഥലം വാങ്ങിനല്‍കിയെങ്കിലും പണിപൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വീണ്ടും വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഉദയന്‍ പറയുമ്പോഴും ഒരു പ്രതീക്ഷയുടെ കനല്‍ ഉദയന്റെ മനസിലുണ്ട്.
സുമനസുള്ളവര്‍ ഈ കുടംബത്തിനു കൈത്താങ്ങായി എത്തിയാല്‍ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ഈ ചെറുപ്പക്കാരനും കുടുംബത്തിനും കഴിയും. കൊട്ടാരക്കര യുകോ ബാങ്ക് ശാഖയില്‍ ഉദയന്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 29060110008317. ഐ.എഫ്.എസ്.സി കോഡ്: ഡഇആഅ 0002906. ഫോണ്‍ 9048125416.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago