HOME
DETAILS

ബ്രിട്ടീഷ് പാര്‍ലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യേണ്ട: സ്പീക്കര്‍

  
backup
February 07, 2017 | 2:46 AM

british-speaker-opposes-letting-trump-address-parliament

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോ. ട്രംപിന്റെ വര്‍ഗീയതയ്ക്കും ലിംഗവിവേചനത്തിനെതിരായുമുള്ള നിലപാടുകളാണ് എതിര്‍പ്പിന് കാരണം. എന്നാല്‍, യു.എസുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ മാനിക്കുന്നതായും നയതന്ത്രത്തിന് എതിരല്ലെന്നു അധോസഭാ സ്പീക്കര്‍ ആയ ജോണ്‍ ബെര്‍ക്കോ വ്യക്തമാക്കി.

ട്രംപിനുള്ള ക്ഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഭീമന്‍ ഹരജി ഫെബ്രുവരി 20ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പാര്‍ലമെന്റില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്ന മൂന്നു പേരില്‍ മൂന്നംഗങ്ങളില്‍ ഒരാളാണ് സ്പീക്കര്‍.

കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനു മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരായ പ്രതിഷേധം വര്‍ധിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞ മാസമാണ് ട്രംപിനെ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ട്രംപിന്റെ നയങ്ങളെ ഭാഗികമായി അനുകൂലിക്കുന്ന വ്യക്തിയാണ് തെരേസ മെയ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago