HOME
DETAILS

പെരിന്തല്‍മണ്ണ നഗരസഭ ജൈവഅരി വിപണനോദ്ഘാടനം ഇന്ന്

  
backup
February 07 2017 | 04:02 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9c%e0%b5%88%e0%b4%b5

മലപ്പുറം: ജീവനം ശുചിത്വ സുന്ദര ജൈവനഗരം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ ജൈവ അരി വിപണനരംഗത്തേക്ക്. ജീവനം ജൈവഅരിയുടെ വിപണന ഉദ്ഘാടനം ഇന്ന് 11.30ന് സാന്ത്വനം പുനരധിവാസ ക്യാംപ് വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പാടശേഖരത്തില്‍ ഞാറു നട്ട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് നിര്‍വഹിച്ചത്. ജൈവകൃഷിയുടെയും തരിശുനില കൃഷിയുടേയും പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ജീവനം പദ്ധതിയില്‍ നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് നെല്‍കൃഷി തുടങ്ങിയത്. 100 ഏക്കര്‍ സ്ഥലത്താണ് അധികമായി തരിശുനില കൃഷി ലക്ഷ്യം വച്ചതെങ്കിലും മഴക്കുറവ് മൂലം 43 ഏക്കറിലാണ് ഇക്കുറി നെല്‍കൃഷി നടത്തിയത്. നിലവില്‍ നഗരസഭാ പരിധിയില്‍ 400 ഏക്കര്‍ നെല്‍പ്പാടം തരിശ് കിടക്കുന്നുണ്ട്. 250 ഏക്കര്‍ പച്ചക്കറിക്കനുയോജ്യമായ ഭൂമിയുമുണ്ട്. 20 വര്‍ഷമായി തരിശു കിടക്കുന്ന 21 ഉടമകളുടെ സ്ഥലമാണ് നഗരസഭ ജീവനം പദ്ധതിക്കായി തെരഞ്ഞെടുത്തത്.
വിളവെടുപ്പില്‍ 21,800 കിലോ നെല്ലാണ് ലഭിച്ചത്. 3,800 കിലോ നെല്ല് സ്ഥലമുടമകള്‍ക്ക് പാട്ടമായി നല്‍കി. 18000 കിലോ നെല്ല് അരിയാക്കി. 12300 കിലോ അരിയാണ് ലഭിച്ചത്. മറ്റ് 30 ഏക്കറിലെ ജൈവ അരി കൂടി ചേര്‍ത്താണ് 30, 000 കിലോ ജൈവഅരി ഈ വര്‍ഷം ജീവനം ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്.
25 കിലോ ബാഗില്‍ പാക്ക് ചെയ്ത സമ്പൂര്‍ണ ജൈവഅരി മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം ഇളവോടെ 1200 രൂപയ്ക്കാണ് വില്‍പന നടത്തുക. നഗരസഭയുടെ ഹൈടെക് കോംപ്ലക്‌സിലെ കൗണ്ടറില്‍ നിന്ന് നേരിട്ടോ, ഫോണ്‍ മുഖേന ബുക്ക് ചെയ്ത് ഡോര്‍ ഡെലിവറിയായോ ആവശ്യക്കാര്‍ക്ക് അരി വാങ്ങാവുന്നതാണ്. 9947240986, 9846409849 നമ്പറുകളില്‍ ബുക്ക് ചെയ്യാം.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, കിഴിശ്ശേരി ബാപ്പു, കെ സുഗതന്‍, കൃഷി ഓഫിസര്‍ മാരിയത്ത് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago