ഇ.അഹമ്മദ് മുസ്‌ലീം രാഷ്ട്രീയത്തിന്റെ മതേതരമുഖം:കോണ്‍ഗ്രസ്സ്
ആലപ്പുഴ:ദേശീയതലത്തില്‍ മുസ്‌ലീം രാഷ്ട്രീയത്തിന്റെ മതേതരമുഖവും,ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ വികാര വിക്ഷോഭങ്ങള്‍ ഉയര്‍ത്താതെ വിവേകപരമായ നീക്കത്തിലൂടെ പരിഹാരം കണ്ടെത്തിയ സര്‍വ്വാദരണീയനും മതേതരവാദിയുമായിരുന്നു ഇ.അഹമ്മദെന്ന് കെ.സി.വേണുഗോപാല്‍ എം.പി അനുസ്മരിച്ചു.
ഡി.സി.സിയില്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഹമ്മദിന്റെ നിര്യാണത്തില്‍ ഡി.സി.സി നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍.ജയപ്രകാശ്, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അഡ്വ. കെ.പി.ശ്രീകുമാര്‍,കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. ഡി.സുഗതന്‍, സി.കെ.ഷാജിമോഹന്‍, എന്‍.രവി, ഇ.സമീര്‍, എം.എം.ബഷീര്‍, എം.എന്‍.ചന്ദ്രപ്രകാശ്, എം.കെ.ജിനദേവ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.ആര്‍.മരളീധരന്‍, അഡ്വ.യു.മുഹമ്മദ്, കല്ലുമല രാജന്‍, കെ.വി.മേഘനാദന്‍, ഡി.സി.സി ട്രഷറര്‍ റ്റി. സുബ്രമണ്യദാസ്, സെക്രട്ടറിമാരായ ജി.സഞ്ജീവ് ഭട്ട്, കെ.ഉമേശന്‍, പുഷ്പദാസ്, പി.ഉണ്ണികൃഷ്ണന്‍, അഡ്വ.റീഗോ രാജു, സുനില്‍ ജോര്‍ജ്, റ്റി.വി.രാജന്‍, അഡ്വ.മനോജ്കുമാര്‍, രാജു താന്നിക്കല്‍, ആര്‍.ബി.നിജോ, വിശ്വേശ്വരപണിക്കര്‍, ജെ.റ്റി.റാംസേ, കെ.ഗോപകുമാര്‍, ഹസ്സന്‍കനി, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, എം.ബി.സജി, അഡ്വ.വി.ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."