കുപ്രസിദ്ധ ക്രിമിനല്‍ ഒന്നര കിലോ കഞ്ചാവുമായി പിടിയിലായി
അരൂര്‍: കുപ്രസിദ്ധ ക്രിമിനലും കഞ്ചാവ് കച്ചവടക്കാരനുമായ തങ്കര്‍ ഒന്നര കിലോ കഞ്ചാവുമായി അരൂര്‍ പോലീസിന്റെ പിടിയിലായി.
എറണാകുളം ജില്ലയില്‍ കുമ്പളങ്ങി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ തറേപ്പറമ്പ് വീട്ടില്‍ തങ്കര്‍ എന്നു വിളിക്കുന്ന വിനീഷ് (31) ആണ് ആലപ്പുഴ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്ഷ്യെല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെയും അരൂര്‍ പോലീസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.ഇയാളുടെ പക്കല്‍ നിന്നും കമ്പത്ത് നിന്നും എത്തിച്ച ഒന്നര കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു . കേരള പോലീസിന്റെയും എക്സൈസിന്റെയും ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരില്‍ പ്രമുഖനാണ്.അരൂര്‍ എസ്. ഐ.എസ്. റനീഷ്, സി.പി.ഒ. മാരായ സേവ്യര്‍, നിസാര്‍, ടോണി വര്‍ഗ്ഗീസ്, അബിന്‍, വൈശാഖ് എന്നിവരുള്‍പ്പെട്ട സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് മാഫിയയെ തുരത്തുവാന്‍ ആലപ്പുഴ ജില്ല പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് രൂപീകരിച്ചതിനുശേഷം കഴിഞ്ഞ ആഴ്ചയില്‍ മാത്രം കഞ്ചാവ് വില്‍പ്പന കേസുകളിലായി പതിനഞ്ചോളം പേരെയാണ് അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം, ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനായ ഇയാളുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം അഞ്ചോളം കഞ്ചാവ് വില്‍പ്പന കേസുകളും നിരവധി വധശ്രമ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുമ്പളങ്ങി കായലിന്റെ നടുക്ക് കെട്ടിയ മാടത്തിലാണ് ഇയാള്‍ അധിക സമയവും തങ്ങാറുള്ളത് ആവശ്യക്കാരായ കഞ്ചാവ് കച്ചവടക്കാര്‍ക്ക് വള്ളത്തില്‍ കൊണ്ടുവന്ന് കഞ്ചാവ് വില്‍ക്കുന്ന തങ്കര്‍ എന്ന് വിളിക്കുന്ന വിനീഷ് നിരവധി തവണയാണ് പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പടിയില്‍ നിന്നും കായലില്‍ ചാടി രക്ഷപ്പെട്ടിട്ടുള്ളത്.
മുങ്ങല്‍ വിദഗ്ധന്‍ കൂടിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. കായലിലൂടെ തുരുത്തുകളിലെ കണ്ടല്കാടുകളിള്ക്കിടയിലാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. രണ്ടാഴ്ചക്കാലത്തെ ശക്തമായ നിരീക്ഷണത്തിലൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."