HOME
DETAILS

വ്യാജ സഊദിവല്‍കരണം തടയുന്നതിന് കടുത്ത ശിക്ഷ: നിയമഭേദഗതിക്കു മന്ത്രിസഭാ അംഗീകാരം

  
backup
February 07, 2017 | 3:34 PM

1255563

റിയാദ്: വ്യാജ സ്വദേശിവല്‍കരണം നടപ്പാക്കുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലയ്ക്ക് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ (ഗോസി) 62 ആം വകുപ്പ് സഊദി മന്ത്രിസഭ ഭേദഗതി ചെയ്തു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍, സാമൂഹിക, വികസന മന്ത്രാലയവും ശൂറാ കൗണ്‍സിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചത്.  2016 ഒക്ടോബര്‍ 31ന് സഊദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്‌കാരിക, വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു.

സ്വദേശവല്‍കരണ നടപടികളെ കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കല്‍, ഗോസി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കലടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ചുരുങ്ങിയത് 10,000 റിയാലോ അതല്ലെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്നത്. വ്യാജനിയമനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിക്കും. തൊഴില്‍ വിപണിയില്‍നിന്ന് വ്യാജസ്വദേശിവത്കരണം ഇല്ലാതാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് 2000 നവംബര്‍ 29ന് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതെന്നും വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. ഘട്ടംഘട്ടമായി രാജ്യത്തെ വിവിധ തൊഴില്‍ വിപണികള്‍ പൂര്‍ണമായും സ്വദേശവല്‍കരണം നടത്തി വരികയാണ്. എന്നാല്‍ ചില സ്വദേശികള്‍ ഇതിനെ മറികടക്കുന്നതിന് വ്യാജ നിയമനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു ശൂറാ കൗണ്‍സിലും തൊഴില്‍ മന്ത്രാലയവും രംഗത്തെത്തിയത്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  12 hours ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  13 hours ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  13 hours ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  13 hours ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  13 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  14 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  21 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago