കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം: ബി.ജെ.പി നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു നിന്നുള്ള ബി.ജെ.പി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണമഴിച്ചുവിടുകയാണെന്ന് നേതാക്കള്‍ രാജ്‌നാഥിനോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു, കുമ്മനം രാജശേഖരന്‍,വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എംപിമാരായ മീനാക്ഷി ലേഖി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.
പാലക്കാട് വീട്ടമ്മയായ വിമലാദേവിയെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും പ്രതിഷേധിച്ച സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് പിന്നീട് ബി.ജെ.പി നേതാക്കള്‍ ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലത്തിനു നിവേദനം നല്‍കി. ദേശീയ ന്യൂനപക്ഷകമ്മിഷനെയും കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."