HOME
DETAILS

കരാറുകാരനില്‍ നിന്ന് കൈക്കൂലി; മരാമത്ത് എന്‍ജിനീയര്‍ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍

  
backup
February 07, 2017 | 7:13 PM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%88

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മുറ്റത്ത് വച്ച് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സി.സി ടി.വിയില്‍ കുടുങ്ങിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. ഇലക്ട്രിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷഹാന ബീഗം, ഡ്രൈവര്‍ എ.ജെ പ്രവീണ്‍കുമാര്‍ എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ സി.സി ടി.വി കാമറയില്‍ കുടുങ്ങിയത്. കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത്് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
അഴിമതിക്കെതിരേ സര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിവരുന്നതിനിടെയാണ് സെക്രട്ടേറിയറ്റില്‍ വച്ച് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ സെക്രട്ടേറിയറ്റിലെ അഗ്‌നിശമന സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയതായിരുന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.
തിരികെ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കരാറുകാരന്‍ ഉദ്യോഗസ്ഥയെ സമീപിക്കുന്നത്. കാര്യം പറഞ്ഞു നില്‍ക്കുന്നതിനിടെ എന്‍ജിനീയര്‍ക്ക് കരാറുകാരനും ഡ്രൈവര്‍ക്ക് കൂടെയുള്ള മറ്റൊരാളും പണം കൈമാറി. കൈക്കൂലി വാങ്ങിയതായി പരാതി ഉയര്‍ന്നതോടെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് വിഭാഗം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. തെളിവുകള്‍ ലഭിച്ചതോടെ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി നല്‍കിയ കരാറുകാരന്‍ സിജോക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരേ കേസെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago