കാണിയൂര്‍ പാത;മേല്‍പ്പാലം നിര്‍മ്മാണത്തിന് നടപടി: മന്ത്രി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത,നീലേശ്വരം പള്ളിക്കര,കോട്ടച്ചേരി മേല്‍പ്പാലം എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള സത്വര നടപടികള്‍ കൈകൊള്ളുമെന്നു റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മുഖാമുഖം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.സംസ്ഥാനത്ത് 12 താലൂക്ക് ഓഫിസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഇതിനു വേണ്ടി സ്ഥലം ലഭ്യമാക്കി താലൂക്ക് ഓഫിസുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
മലയോര മേഖലകളില്‍ താലൂക്ക് ഓഫിസ് ഉള്‍പ്പെടെ എല്ലാ ഓഫിസുകളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തരത്തിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പണിയാനുള്ള നടപടികള്‍ സ്വീകരിക്കും.
ഇതിനു റവന്യൂ ഭൂമി അനുവദിക്കുന്നതിന് നിയമ വശങ്ങള്‍ പഠിച്ച ശേഷമായിരിക്കും നടപടികള്‍ കൈകൊള്ളുക. മന്ത്രി സ്ഥാനത്ത് താന്‍ ശിശുവാണെന്നും,ഭരണ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
അഴിമതി രഹിത ഭരണമാണ് എല്‍. ഡി .എഫിന്റെ ലക്ഷ്യമെന്നും അഴിമതി നടത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് സ്വന്തമായ കെട്ടിടം ഉണ്ടാക്കാന്‍ റവന്യൂ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പ്രസ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കാഞ്ഞങ്ങാടെത്തിയ മന്ത്രിക്കു റെയില്‍വെ സ്റ്റേഷനില്‍ ഉദുമ എം എല്‍ എ,കെ കുഞ്ഞിരാമന്‍,എല്‍ ഡി എഫ് ജില്ലാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിചടങ്ങില്‍ ടി കെ നാരായണന്‍ അധ്യക്ഷനായി. എന്‍ ഗംഗാധരന്‍ സ്വാഗതവും, മാധവന്‍ പാക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."