HOME
DETAILS

നോര്‍ത്ത് കാരശ്ശേരി-കൂടരഞ്ഞി റോഡ്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  
backup
February 08 2017 | 05:02 AM

%e0%b4%a8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b4%b0

മുക്കം: നോര്‍ത്ത് കാരശ്ശേരി-കാരമൂല-കൂടരഞ്ഞി റോഡിന്റെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് നാത്ത് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് പ്രവൃത്തി കരാറെടുത്തത്. ആറു കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ നാത്ത് കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. മൂന്നര കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതോടെ റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
റോഡ് ഗതാഗതത്തിനു ഉപയോഗിക്കാനാകാത്തതില്‍ പ്രതിഷേധിച്ച് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ കഴിഞ്ഞ മാസം സര്‍വിസ് നിര്‍ത്തിവച്ച് സമരം നടത്തിയിരുന്നു. തുടര്‍ന്നു പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. നിരവധി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡുപണി വേഗത്തില്‍ തുടങ്ങാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞാലുടന്‍ സാങ്കേതികാനുമതി പുതുക്കി പ്രവൃത്തി ആരംഭിക്കന്‍ സാഹചര്യമൊരുക്കും. ടെന്‍ഡെറെടുക്കുന്ന കോണ്‍ട്രാക്ടറുടെ സഹകരണത്തോടെ മൂന്നു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം .
റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ റോഡിന്റെ പുനരുദ്ധാരണത്തിനു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു 4.10 കോടി അനുവദിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരാറെടുത്തയാള്‍ പിന്മാറി. വീണ്ടും ടെന്‍ഡര്‍ ചെയ്ത് കരാര്‍ മറ്റൊരു കോണ്‍ട്രാക്ടര്‍ക്ക് നല്‍കി. എന്നാല്‍ പുതിയ കരാര്‍ സംബന്ധിച്ച് മറ്റൊരു കരാറുകാരന്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ പ്രവൃത്തി അനിശ്ചിതമായി നീളുകയായിരുന്നു. റോഡ് പ്രവൃത്തി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിമും കേസില്‍ കക്ഷി ചേരുകയും ചെയ്തു. തുടര്‍ന്നു സ്ഥലം എം.എല്‍.എ ജോര്‍ജ് എം. തോമസും പി.ഡബ്ല്യു.ഡി അധികൃതരും മുന്‍കൈയെടുത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ചെയ്യാന്‍ സാഹചര്യമൊരുക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago