HOME
DETAILS

ബേപ്പൂരില്‍ ബോട്ട് തകര്‍ന്ന സംഭവം: ഐ.എസ്.ആര്‍.ഒ വിവരങ്ങള്‍ നല്‍കണം

  
backup
January 16 2018 | 02:01 AM

%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


കൊച്ചി: ബേപ്പൂരില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പക്കല്‍ ഉണ്ടാകാനിടയുള്ള സാറ്റലൈറ്റ് വിവരങ്ങളും കപ്പല്‍ ട്രാക്കുമായി ബന്ധപ്പെട്ട വിവരങ്ങളും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 11ന് രാത്രി ഒന്‍പതോടെ ബേപ്പൂര്‍ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അജ്ഞാത കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി വച്ചിരിക്കുകയാണെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്താണ് വിവരങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ദുരന്തത്തിനിടയാക്കിയ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊച്ചി ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ടില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവ്യര്‍ (58) എന്നിവരെ മറ്റൊരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തിയിരുന്നു. രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളായ ജോസ്, രാകേഷ്, വിജി, റിംഷ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago