HOME
DETAILS
MAL
ശവത്തൊട്ടിക്ക് 2,000 വര്‍ഷം പഴക്കമെന്ന് ഗവേഷകര്‍
backup
January 16 2018 | 06:01 AM
കൊയിലാണ്ടി: കൊല്ലം വിയ്യൂരില്‍ ചെങ്കല്‍ ഗുഹയില്‍നിന്ന് കണ്ടെത്തിയ ശവത്തൊട്ടിക്ക് 2,000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ഗവേഷകര്‍. 85 സെന്റീമീറ്റര്‍ നീളവും 40 സെന്റീമീറ്റര്‍ വീതിയും 20 സെന്റീമീറ്റര്‍ ഉയരവുമുള്ള എട്ട് കാലുള്ള ശവതൊട്ടിയാണ് കണ്ടെത്തിയത്. മഹാശില സംസ്കാര കാലത്ത് ശവസംസ്കാരത്തിനായാണ് ഇവ ഉപയോഗിച്ചിരുന്നത്.
സാര്‍ക്കോ ഫാഗസ് എന്ന നാമത്തിലും ഇവ അറിയപ്പെടുന്നുണ്ടന്ന് പുരാവസ്തു ഗവേഷകരായ കെ. കൃഷ്ണരാജും ജീവമോളും പറഞ്ഞു. നേരത്തേ കോഴിക്കോട് ജില്ലയിലെ ചേവായൂര്‍, അത്തോളി ഭാഗങ്ങളിലും ശവത്തൊട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."