ജനങ്ങളുടെ സംരക്ഷണമാണ് പൊലിസ് നിര്‍വ്വഹിക്കേണ്ടത്: എ.സി മൊയ്തീന്
വാടാനപ്പള്ളി: ക്രിമിനലുകളുടെ സംരക്ഷണമല്ല ജനങ്ങളുടെ സംരക്ഷണമാണ് പൊലിസ് നിര്വ്വഹിമേരക്കണ്ടതെന്ന് സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. പൊക്കുളങ്ങര ബീച്ചില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് ചെമ്പന്‍ ശശികുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പരസ്യ പ്രഖ്യാപനം ആര്.എസ്.എസ് കേരളത്തില്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് ചെമ്പന്‍ ശശികുമാറിന്റെ കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കും ഗൂഢാലോചനക്കും നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയെങ്കിലും അവരെ പൊലിസ് ഒഴിവാക്കുകയാണ് ചെയ്തത്.
അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. സി.എന്‍ ജയദേവന് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ശശികുമാറിന്റെ മാതാപിതാക്കളെയും ഭാര്യയേയും രണ്ട് കുട്ടികളേയും മന്ത്രി ആശ്വസിപ്പിച്ചു.
സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ഐ.കെ വിഷ്ണുദാസ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."