താവത്ത് മദ്യവില്‍പന ശാലയില്‍ തീപിടിത്തം
പഴയങ്ങാടി: താവം ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വിദേശ മദ്യശാലയുടെ മുകളിലത്തെ മുറിയില്‍ കൂട്ടിയിട്ട ഹാര്‍ഡ് ബോര്‍ഡിന് തീപിടിച്ചത്. മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് ജീവനക്കാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ തന്നെയാണ് തീ ഭാഗികമായി അണച്ചത്. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്ന് അഗ്നിശമന സേന എത്തുകയായിരുന്നു.
വാട്ടര്‍ടാങ്ക്, മുകളിലത്തെ മുറിയിലെ ജനല്‍, ഷീറ്റ് കൊണ്ടുള്ള മേല്‍കൂര എന്നിവ പൂര്‍ണമായും കത്തിനശിച്ചു. മുന്‍പും രണ്ട് തവണ ഇവിടെ തീപിടിത്തമുണ്ടായതാണെന്നും പറയുന്നു. ഇതിനിടെ മദ്യവില്‍പ്പനശാലയില്‍ തീയും പുകയും ഉയരുന്നത് കണ്ടിട്ടും മദ്യം വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിവന്നതല്ലാതെ തീയണക്കാന്‍ ആരും സഹായിച്ചില്ല.
ഷട്ടറടച്ചിട്ടും ആരും ക്യൂവില്‍ നിന്നു മാറിയിരുന്നില്ല. മൂന്ന് മണിക്കൂറോളം ബിവറേജ് അടച്ചിട്ടു. സംഭവത്തില്‍ ദൂരുഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."