ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക; കളറിംഗ് മത്സരം വെള്ളിയാഴ്ച മനാമയില്‍
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഭാഗമായി മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ ഈ മാസം 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മുതല്‍ 5 വരെ നടക്കുന്ന മത്സരത്തിന്റെ പ്രഥമ ഘട്ടം മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
കുരുന്നു മനസ്സുകളില്‍ രാജ്യ സ്‌നേഹത്തോടൊപ്പം ഇന്ത്യയുടെ പൈതൃകത്തെ കുറിച്ചുള്ള അവബോധം കൂടി സൃഷ്ടിക്കുക എന്നതാണ് കളറിംഗ് മത്സരം കൊണ്ടുദ്ദേശിക്കുന്നതെന്നും ഇതിനാവശ്യമായ രീതിയിലാണ് പരിപാടിയുടെ സജ്ജീകരണമെന്നും സംഘാടകര്‍ അറിയിച്ചു.
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി വര്‍ഷം തോറും നടന്നു വരുന്ന മനുഷ്യ ജാലിക, ഈ വര്‍ഷം ജനുവരി 26ന് ബഹ്‌റൈനടക്കമുള്ള 40 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.
വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെയും അസഹിഷ്ണുതയെയും ഇല്ലാതാക്കി പരസ്പര സ്‌നേഹവും സൗഹൃദവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടി 26ന് രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ബഹ്‌റൈനിലെ മതരാഷ്ട്രീയസാമൂഹികസാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."